29 March 2024 Friday

എം എസ് സി സൈക്കോളജി പരീക്ഷയിൽ മിന്നുന്ന വിജയം നേടി മിന്നു സിബി

ckmnews

എം എസ് സി  സൈക്കോളജി പരീക്ഷയിൽ മിന്നുന്ന വിജയം നേടി മിന്നു സിബി


ചാലിശ്ശേരി:കാലിക്കറ്റ് യൂണിവേഴസിറ്റി എം എസ് സി സൈക്കോളജി പരീക്ഷയിൽ ചാലിശേരി താഴത്തെങ്ങാടി ചീരൻവീട്ടിൽ മിന്നു സിബിക്ക് അഞ്ചാം റാങ്ക് ലഭിച്ചത് ഗ്രാമത്തിന് അഭിമാനമായി.തൃശൂർ ശ്രീ അച്ചു തമേനോൻ ഗവ: കോളേജിലാണ് മിന്നു പി.ജി പഠനം നടത്തിയിരുന്നത്.പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ പത്താതരം ,ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു , ബി എസ് സി ക്ക് അൻസാർ വുമൺസ് കോളേജിലുമാണ് പഠിച്ചിരുന്നത്.ചാലിശേരി ചീരൻ വീട്ടിൽ  സിബിയുടേയും (സിബി സ്റ്റോർ കൂറ്റനാട് )-ബിനു (തൃത്താല എം.സി.എം. യുപി   സ്കൂൾ അദ്ധ്യാപിക ) ദമ്പതിമാരുടെ  രണ്ട് മക്കളിൽ മൂത്തയാളാണ് മിന്നു.ഗുരുവായൂർ എൽ.എഫ് കോളേജ് വിദ്യാർത്ഥി ഹന്ന സിബി സഹോദരിയാണ്.