24 April 2024 Wednesday

ചാലിശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്യാലറി നിർമ്മാണത്തിന് ശനിയാഴ്ച തറക്കല്ലിടും

ckmnews


ചാലിശ്ശേരി ഗ്രാമവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് സംസ്ഥാന സർക്കാർ അനുവദിച്ച ഗ്യാലറി നിർമ്മാണത്തിന്റെ  ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് നാലിന് തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി അഡ്വക്കറ്റ് എം.ബി. രാജേഷ് നിർവഹിക്കും.കായിക കേരളത്തിന് നിരവധി പ്രശസ്തരായ താരങ്ങൾക്ക് ജന്മം നൽകിയ ആറരപതിറ്റാണ്ടോളം പഴക്കം ചെന്ന ചാലിശ്ശേരി ഗവൺമെന്റ് ഹൈസ്കൂൾ മൈതാനത്താണ് എഴുപത് ലക്ഷം രൂപ ചിലവിൽ ഗ്യാലറി നിർമ്മിക്കുന്നത്.2005 ൽ സ്കൂൾ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ചിലവിൽ ഏഴടി ഉയരത്തിൽ 25000 യൂണിറ്റ് മണ്ണ് ഉപയോഗിച്ചാണ് പഴയ മൈതാനം ഇപ്പോൾ കാണുന്ന രീതിയിലാക്കിയത്.വെൽഫെയർ അസോസിയേഷൻ ചെയർമാൻ പി.എം. മുഹമ്മദ് കുട്ടി , കൺവീനർ എൻ.ഐ മുഹമ്മദ്കുട്ടി , ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ ,ഷഹല മജീദ് ,വി.കെ.സുബ്രഹമണൻ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ സമിതി രണ്ട് വർഷം  സ്കൂൾ ഗ്രൗണ്ടിൽ ഫ്ളെഡ് ലൈറ്റ് ഫുട്ബോൾ മേള സംഘടിപ്പിച്ച് സ്വരൂപിച്ച തുകയും,കായിക പ്രേമികളുടെ സഹായവും ഉപയോഗിച്ചാണ് മൈതാനം അമ്പത് വർഷത്തിനു ശേഷം പന്ത് കളിക്ക് അനുയോജ്യമാക്കിയത്.കായിക പ്രേമികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഗ്യാലറി നിർമ്മാണം.2020 ൽ സ്കൂൾ പിടി എ യുടെ നേതൃത്ത്വത്തിൽ കായികപ്രേമികളുടെയും ജി.സി.സി. ക്ലബ്ബ് അംഗങ്ങളെ ഉൾപ്പെടുത്തി സ്കൂൾ വികസന സമിതി യോഗം ചേർന്ന് ഡിജിറ്റൽ സർവ്വേ ചെയത് എസ്റ്റിമേറ്റ് തയ്യാറക്കി കായിക മന്ത്രി ,ധനമന്ത്രി എന്നിവർക്ക് നിവേദനം സമർപ്പിച്ചിരുന്നു. 2020 വർഷം ബഡ്ജറ്റിൽ പതിനൊന്ന് ലക്ഷം രൂപ വകയിരുത്തി. ഒന്നാംഘട്ട നടപടികൾ ഇല്ലാത്തിരുന്നതിനാൽ കഴിഞ്ഞ വർഷം ആദ്യം പി.ടി.എ പ്രസിഡന്റ് പി.കെ. കിഷോറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എത്തി വിദ്യഭ്യാസ , കായിക , ധനവകുപ്പ് എന്നിവർക്ക് വീണ്ടും നിവേദനം നൽകി.സി.പി.ഐ എം മുൻ ജില്ല സെക്രട്ടറി സി.കെ.രാജേന്ദ്രൻ , മുൻ എം.എൽ.എ.വി.കെ.ചന്ദ്രൻ ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എം.കുഞ്ഞുകുട്ടൻ എന്നിവരുടെ ഇടപടെൽ നടപടികൾ വേഗത്തിലാക്കുവാൻ സഹായിച്ചു. തുടർന്ന് കഴിഞ്ഞ ബഡ്ജറ്റിൽ അമ്പത്തിയേഴ് ലക്ഷം രൂപ അനുവദിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം അഡ്വ എം.ബി രാജേഷ് എം.എൽ.എ സ്പീക്കറായതോടെ  നടപടികൾ വേഗത്തിലായി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ രണ്ട് തുകയും കൂട്ടി എഴുപത് ലക്ഷം രൂപ ചിലവിലാണ്  സംസ്ഥാന സർക്കാറിന്റെ തനത് ഫണ്ട് ഉപയോഗിച്ച്  ഗ്യാലറി നിർമ്മിക്കുന്നത് .സ്കൂൾ മൈതാനത്തിന്റെ കിഴക്കെ ഭാഗത്ത് അഞ്ചു നിരയിലും വടക്ക് ഭാഗത്ത് മൂന്ന് നിരയിലുമാണ് ഗ്യാലറി നിർമ്മിക്കുന്നത്. ഗ്യാലറിക്ക് പുറമേ ഡിജിറ്റിൽ സർവ്വേയിൽ വോളിബോൾ,ഫുട്ബോൾ കോർട്ട് , നൂറ് മീറ്റർ ട്രാക്ക് ,കോർട്ട് നവീകരണം എന്നിവ ഉൾപ്പെടുന്ന രീതിയിലാണ് സ്കൂളധികൃതർ എസിറ്റ്മേറ്റ് സമർപ്പിച്ചിട്ടുളത്.ശനിയാഴ്ച വൈകീട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ  നടക്കുന്ന ചടങ്ങിൽ പാലക്കാട്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അദ്ധ്യക്ഷത വഹിക്കും.പൊന്നാനി എം.പി.ഇ.ടി മുഹമ്മദ്ബഷീർ മുഖ്യാതിഥിയായി പങ്കെടുക്കും