19 April 2024 Friday

ചാലിശ്ശേരിയിലെ സന്നദ്ധപ്രവര്‍ത്തകന്‍ റഷീദിനെ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആദരിച്ചു

ckmnews

ചാലിശ്ശേരിയിലെ സന്നദ്ധപ്രവര്‍ത്തകന്‍ റഷീദിനെ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആദരിച്ചു


ചങ്ങരംകുളം: കോവിഡ് കാലത്ത്  സ്വന്തം ഇഷ്ടങ്ങളെ മറന്ന് സമൂഹത്തിലെ  മറ്റുള്ളവരെ സഹായിക്കുവാൻ  മുന്നിൽ നിന്ന് പ്രവർത്തിച്ച്

കോവിഡ് രോഗത്തിൽ നിന്ന് മുക്തി നേടി ചാലിശ്ശേരിയിലെത്തിയ പണിക്കവീട്ടിൽ റഷീദിനേയും കുടുംബത്തേയും  പഞ്ചായത്തംഗങ്ങളും ,നാട്ടുകാരും ചേർന്ന് ആദരിച്ചു.കോവിഡിൻ്റെ ആദ്യം  ഗ്രാമത്തിൻ്റെ സന്നദ്ധ സേവന മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു  റഷീദ് എന്ന ചെറുപ്പക്കാരൻ.കോവിഡിലും തളർത്താത്ത വീര്യവുമായി ജെ.കെ എന്ന പേരിലറിയപ്പെടുന്ന യുവാവ്  സന്നദ്ധ സേവന രംഗത്തും , ജീവകാരുണ്യ മേഖലയിലും ,

രാഷ്ട്രീയ രംഗത്തും ,പൊതു രംഗത്തും , സേവന മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്നു.  യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗമാണ്.ഗ്രാമ പഞ്ചായത്തിന് കീഴിലെ സാമൂഹ്യ അടുക്കളയുടെ 38 ദിവസങ്ങളിലെ പ്രവർത്തനങ്ങളിലും , തന്റെ  ജീവിത വരുമാന മാർഗമായ ഗുഡ്സ്  ഓട്ടോറിക്ഷയിലെ തൊഴിൽ ഒഴിവാക്കി  ഭൂരിഭാഗ സമയങ്ങളിലെല്ലാം സാമൂഹ്യ അടുക്കളയുടെ പ്രവർത്തനങ്ങൾക്കും , ഭക്ഷണ പൊതികളും, ധാന്യ  കിറ്റുകൾ വിതരണം ചെയ്യുന്നതിനും , ഹോമിയോ പ്രതിരോധ മരുന്ന് വിതരണം , പൊതു ഇടങ്ങളിലെ അണു നശീകരണം എന്നീ  പ്രവർത്തനങ്ങളിലും നാടിന്  മാതൃകയായി .പട്ടാമ്പിയിലെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ എത്തിയ ശേഷം   അവിടെയും ശുചീകരണ പ്രവർത്തനങ്ങളിലും  മുന്നിൽ നിന്നത്  ചാലിശ്ശേരിക്ക് അഭിമാനമായി.ചാലിശ്ശേരി അറക്കൽ പണിക്കവീട്ടിൽ ഇബ്രാഹീം - പത്തുണ്ണി ദമ്പതിമാരുടെ മകനാണ്. ഭാര്യ നുസൈബ , മുഹമ്മദ് യാസീൻ , ഫാത്തിമയാസ്മീൻ എന്നിവർ മക്കളാണ്.കോവിഡ് മുക്തി നേടി  നാട്ടിലെത്തിയ  റഷീദിനെയും ,മകനേയും മുൻ പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ മാസ്റ്റർ  , പഞ്ചായത്തംഗം  പ്രദീപ് ചെറുവാശ്ശേരി, എം വി സലിം എൻ എം കുഞ്ഞുമോൻ ഗഫൂർ കൂറ്റനാട് ഫൈസൽ അവുങ്ങാട്ടിൽ ഷൗക്കത്തലി പാളിക്കാട്ടിൽ തുടങ്ങിയ പൊതുപ്രവർത്തകരും നാട്ടുകാരും പൂക്കൾ  നൽകി ആദരിച്ചു.