25 April 2024 Thursday

ചാലിശ്ശേരി കുന്നത്തുപറമ്പ് അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക്

ckmnews

ചാലിശ്ശേരി കുന്നത്തുപറമ്പ് അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക്  ഉദ്ഘാടനം ഞായറാഴ്ച


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത്  പതിനൊന്നാം വാർഡിൽ

തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2019-20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ പത്ത് ലക്ഷം രൂപ അനുവദിച്ച കുന്നത്ത് പറമ്പ് 98 നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.28 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമെന്ന ജനകീയാവശ്യമാണ് ഇതുവഴി പൂവണിഞ്ഞത്.ഞായറാഴ്ച പകൽ മൂന്ന് മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം പുഷ്പജ കെട്ടിടം നാടിന് സമർപ്പിക്കും. .പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ് ആനി വിനു അധ്യക്ഷത വഹിക്കും.ജനകീയ കൂട്ടായ്മയിൽ നടത്തിയ ഫണ്ട് ശേഖരണത്തിലൂടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ മൂന്ന് സെൻ്റ് സ്ഥലംവാങ്ങിയത്.