28 March 2024 Thursday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ തൃശ്ശൂർ ഭദ്രാസനം റൂബി ജൂബിലി പതാക യാത്രക്ക് സ്വീകരണം നൽകി

ckmnews

ചാലിശ്ശേരി  യാക്കോബായ സുറിയാനി പള്ളിയിൽ തൃശ്ശൂർ ഭദ്രാസനം റൂബി ജൂബിലി പതാക യാത്രക്ക് സ്വീകരണം നൽകി


ചങ്ങരംകുളം :ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഭദ്രാസന റൂബി ജൂബിലി പതാക യാത്രക്ക്  ഊഷ്മളമായ  സ്വീകരണം നൽകി.യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെതൃശ്ശൂർ ഭദ്രാസനത്തിന്റെ  നാൽപതാം വാർഷികത്തിന്റെ ഭാഗമായാണ് പതാക ഘോഷയാത്ര നടത്തിയത്.വെള്ളിയാഴ്ച രാവിലെ എട്ടിന് യാക്കോബായ സുറിയാനി ചാപ്പലിൽ ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മോർ ക്ലിമീസ്  മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലെത്തിയ  പതാകയാത്രയെ  

ഇടവക വികാരി ഫാ. ജെക്കബ് കക്കാട്ട്  മെഴുകുതിരി കത്തിച്ച് നൽകിയും ട്രസ്റ്റി സി.യു ശലമോൻ  ഹാരാർപ്പണം നടത്തിയും സ്വീകരിച്ചു.മുത്തുക്കുടകളുമായി  വിശ്വാസികൾ പതാക യാത്രയെ എതിരേറ്റു.ധൂപ പ്രാർത്ഥനക്കുശേഷം തൃശ്ശൂർ ഭദ്രാസനം രൂപീകരിച്ചതിൻ്റെ നാൽപതാം  വാർഷികത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച്  മെത്രാപ്പോലീത്ത വിശദീകരിച്ചു.ഫാ. ജേക്കബ് നെടുവേലി പുത്തൻപുരയിൽ കോർ എപ്പിസ്കോപ്പ , ഭദ്രാസന സെക്രട്ടറി ഫാ. ജെയ്സൺ ജോൺ, ഭദ്രാസന ജോ:സെക്രട്ടറി റെജി പൗലോസ് ,സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലിയാസ് , ഭദ്രാസന കൗൺസിൽ അംഗം സി യു രാജൻ , ഇടവക ട്രസ്റ്റി  സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവർ സംസാരിച്ചു.നിരവധി വിശ്വാസികൾ പങ്കെടുത്തു.24 ,25 , 26 മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പതാകയാത്ര വെള്ളിയാഴ്ച പാലക്കാട് ജില്ലയിലെ വിവിധ പള്ളികളിൽ പര്യടനം നടത്തും.ശനിയാഴ്ച വൈകീട്ട്  ഭദ്രാസന ആസ്ഥാനം തൃശൂർ  ചുവന്നമണ്ണ് ഗലീലിയൻ സെന്ററിൽ സമാപിക്കും.ഇടവക സ്വീകരണത്തിന് വികാരി ഫാ. ജെക്കബ് കക്കാട്ട് , ട്രസ്റ്റി സി യു ശലമോൻ , സെക്രട്ടറി പി സി താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വം നൽകി