28 March 2024 Thursday

അതിഥി തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണവുമായി ചാലിശ്ശേരി ജനമൈത്രി പോലീസ്

ckmnews

അതിഥി തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണവുമായി ചാലിശ്ശേരി ജനമൈത്രി പോലീസ്


ചാലിശ്ശേരി:അതിഥി തൊഴിലാളികളെ ബോധവൽക്കരണം  നടത്തി ജനമൈത്രി പോലീസ്.ചാലിശ്ശേരി ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർമാരായ ശ്രീകുമാർ , രതീഷ് 

നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് രജിഷ,

ആശ വർക്കർ ലക്ഷ്മി,

പോലീസ് ട്രെയിനി വിമൽ ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ്  തിങ്കളാഴ്ച  അതിഥി

തൊഴിലാളികളെ സന്ദർശിച്ചത്.നാഗലശ്ശേരി പഞ്ചായത്തിലെ പെരിങ്ങോടുള്ള

അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങൾ സന്ദർശിക്കുകയും, അവരുടെ ഭക്ഷണത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തു.മാത്തൂർ ഭാഗത്ത് വീടുകളിൽ കയറി ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ അടങ്ങിയ

നോട്ടിസുകൾ വിതരണവും ബോധവത്കരണവും നടത്തി.തുടർ ദിവസങ്ങളിൽ ഇത്തരത്തിൽ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി 

ജനങ്ങൾക്ക് ബോധവത്കരണം ചെയ്യുമെന്ന്  ജനമൈത്രി ബീറ്റ് ഓഫീസർമാരായ രതീഷ് ,ശ്രീകുമാർ എന്നിവർ പറഞ്ഞു.