08 May 2024 Wednesday

കേരള വ്യാപാരി വ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം 2023 സംഘടിപ്പിച്ചു

ckmnews

കേരള വ്യാപാരി വ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം 2023  സംഘടിപ്പിച്ചു


ചാലിശ്ശേരി:കേരള വ്യാപാരി വ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം 2023  സംഘടിപ്പിച്ചു.സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭ സംഗമം മുൻ  എംഎൽഎ ടി പി കുഞ്ഞുണ്ണി  ഉദ്ഘാടനം ചെയ്തു.ചാലിശ്ശേരി യൂണിറ്റ് പ്രസിഡന്റ്  പി കെ രാജൻ അധ്യക്ഷനായി.യൂണിറ്റ് പരിധിയിൽ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും ,ഒ എൻ വി പുരസ്കാരം നേടിയ പി കെ മോഹൻദാസ് , അക്കിത്തം സ്മാരക ദേശീയ അവാർഡ് നേടിയ ജയലക്ഷ്മി കവുക്കോട് ,ആയുർവേദത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.നിഖിൽ നീലകണ്ഠൻ ,കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഇംഗ്ലീഷിൽ റാങ്ക് നേടിയ അഞ്ജന ഗോപിനാഥ് , സി.എ പരീക്ഷ പാസായ ടി.ബി മുഹമ്മദ് നദീർ , ചലച്ചിത്ര വികസന കോർപറേഷൻ സിനിമ നിർമ്മാണം നടത്താൻ തെരഞ്ഞെടുക്കപ്പെട്ട  സുമേഷ് ചാലിശേരി,രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ  ഡോ.കെ.ജയരാജ്   , ജൂനിയർ എ ആർ റഹ്മാനായ യുവസംഗീത സംവിധായകൻ നിഖിൽ പ്രഭ  എന്നിവരെ ആദരിച്ചു.നിഖിൽ പ്രഭയുടെ സംഗീതാലാപനം സദസിന് ആഹ്ലാദമായി.ജില്ലാ പഞ്ചായത്ത് അംഗം അനു  വിനോദ് ,ബ്ലോക്ക് പഞ്ചായത്തംഗം ധന്യ സുരേന്ദ്രൻ , പഞ്ചായത്ത് അംഗങ്ങളായ ആനിവിനു , പി.വി രജീഷ്  ,വി.എസ് ശിവാസ് , സി പി എം ചാലിശ്ശേരി എൽ സി സെക്രട്ടറി വിജയമ്മ ടീച്ചർ , വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയ സെക്രട്ടറി മഹിമ സിദ്ദിഖ് , ഏരിയ പ്രസിഡന്റ്  എ.വി. മുഹമ്മദ് എം.എം. അബ്ദുള്ളക്കുട്ടി , എ.വി. മുഹമ്മദ് ,കെ.പി.രാമചന്ദ്രൻ ,  വേണു രേവതി , ഇ.കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.വ്യാപാരി വ്യവസായി സമിതി ചാലിശേരി സെക്രട്ടറി ടി.കെ മുഹമ്മദ് സ്വാഗതവും , ട്രഷറർ എ വിജയൻ നന്ദിയും പറഞ്ഞു.