19 April 2024 Friday

കാഞ്ഞിരത്താണി കോക്കൂര്‍ റോഡ് റബ്ബറൈസ് ചെയ്യാന്‍ 5 കോടിയുടെ പ്രവര്‍ത്തനാനുമതി

ckmnews

കാഞ്ഞിരത്താണി കോക്കൂർ റോഡ് റബ്ബറൈസ് ചെയ്യാൻ 5 കോടി രൂപയുടെ പ്രോജക്ടിന് അനുമതി


തൃത്താല:കാഞ്ഞിരത്താണി- കോക്കൂർ റോഡ് റബറൈസ്ഡ് (ബിഎം ആൻറ് ബിസി ) ചെയ്യുന്നതിന് 5 കോടി രൂപയുടെ പ്രൊജക്ടിന് അനുമതി ലഭിച്ചതായി വി.ടി.ബൽറാം എം എൽ എ അറിയിച്ചു.റോഡിന്റെ ഇരുഭാഗവും വീതി കൂട്ടിയുള്ള  നവീകരണ പ്രവൃത്തിയുടെ ഡി പി ആർ തയ്യാറാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് എക്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായും എംഎൽഎ പറഞ്ഞു. പാലക്കാട്/മലപ്പുറം തൃശൂർ  ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് നവീകരണത്തിന് എംഎൽഎയുടെ ആവശ്യപ്രകാരം 2019 -20 വർഷത്തെ ബജറ്റിൽ തുക അനുവദിച്ചിരുന്നു.

എന്നാൽ നിലവിൽ ഗ്രാമീണ റോഡായ ഇത് ബജറ്റിൽ പിഡബ്ല്യുഡി ക്ക് കീഴിലാണ് പ്രഖ്യാപിച്ചത്. എന്നാൽ പ്രവൃത്തി ഏറ്റെടുക്കാൻ PWD തയ്യാറായില്ല. തുടർന്ന് പദ്ധതി LSGD വകുപ്പ് വഴി നടപ്പാക്കണമെന്നാവശ്യപ്പെട്ട് MLA ധനകാര്യ വകുപ്പ് മന്ത്രിക്ക് 3/1/2020 ന് കത്ത് നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ 29/05/2020 ന് പ്രവൃത്തി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിക്കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു.

2019-20 വർഷത്തെ ബജറ്റിൽ ഓരോ നിയോജക മണ്ഡലത്തിനും 5 കോടിയുടെ പദ്ധതി അനുവദിച്ചിരുന്നു. അതിൻ്റെ 20% ആയ 1 കോടി രൂപ തുകയും അനുവദിച്ചിരുന്നു. തൃത്താല മണ്ഡലത്തിൽ വി ടി ബൽറാം എംഎൽഎ ഇതിലേക്കായി നിർദ്ദേശിച്ചിരുന്നത് കാഞ്ഞിരത്താണി- കോക്കൂർ റോഡായിരുന്നു. അത് ബജറ്റിൽ ഉൾപ്പെടുത്തി.

എസ്റ്റിമേറ്റ് എത്രയും വേഗം തയ്യാറാക്കി ടെണ്ടർ ചെയ്താൽ ഈ വർഷം തന്നെ നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് വി ടി ബൽറാം എം എൽ എ അറിയിച്ചു.