25 April 2024 Thursday

കൂറ്റനാട് പാസഞ്ചര്‍ ഓട്ടോയും ഗ്യാസ് സിലിണ്ടറുമായി വന്ന പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക് പെട്രോള്‍ പമ്പിലേക്ക് തെറിച്ചു വീണ ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീ പടരാത്തതിനാല്‍ വലിയ അപകടം ഒഴിവായി

ckmnews





കൂറ്റനാട് : മല റോഡിൽ പെട്രോൾ പമ്പിന് മുൻ വശത്ത് പാസഞ്ചർ ഓട്ടോയും ഗ്യാസ് സിലിണ്ടറുമായി വന്ന പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്  രണ്ട് പേർക്ക് പരിക്കേറ്റു.  ബുധനാഴ്ച പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.

കൂറ്റനാട് ഭാഗത്ത് നിന്നും പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ഓട്ടോയും പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടർ കയറ്റി  വരികയായിരുന്ന പെട്ടി ഓട്ടോറിക്ഷയുമാണ് അപകടത്തിൽ പെട്ടത്.

ഇടിയുടെ ആഘാഷത്തിൽ രണ്ട് വാഹനങ്ങളും റോഡിൽ മറിഞ്ഞ് വീണു. പെട്ടി ഓട്ടോറിക്ഷയിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ  സമീപത്തെ പെട്രോൾ പമ്പിലേക്കും റോഡിലേക്കും തെറിച്ച് വീണു. ഗ്യാസ് സിലിണ്ടറുകൾക്ക് തീ പടരാത്തതിനാൽ വൻ അപകടം ഒഴിവായി.