08 May 2024 Wednesday

അനധികൃത മദ്യവില്‍പ്പന:തമിഴ്നാട് സ്വദേശിനി തൃത്താല എക്സൈസിന്റെ പിടിയില്‍

ckmnews



തൃത്താല:അനധികൃത മദ്യവില്‍പ്പന നടത്തിയ തമിഴ്നാട് സ്വദേശിനിയെ തൃത്താല എക്സൈസ് പിടികൂടി .തമിഴ് നാട് സ്വദേശിനി ദേവി സത്യമൂര്‍ത്തിയെയാണ് തൃത്താല എക്സൈസ് പിടികൂടിയത് .40 ലിറ്റര്‍ വിദേശ മദ്യമാണ് ഇവര്‍ താമസിക്കുന്ന തൃത്താലയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും കണ്ടെത്തിയത്.