24 April 2024 Wednesday

ജനത കര്‍ഫ്യൂ ദിനത്തില്‍ മാതൃക കാണിച്ച് ചാലിശ്ശേരി ജനമൈത്രി പോലീസ്

ckmnews

ചങ്ങരംകുളം: കോവിഡ് വൈറസ് വ്യാപനത്തെ തടയുന്നതിനായി ഞായറാഴ്ച നടന്ന ജനതകർഫ്യൂമായി പൊതുജനങ്ങൾ വീടുകളിൽ പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരുന്നപ്പോൾ നാൽപത്തിയൊമ്പത്(49) വർഷമായി ചാലിശ്ശേരി സെൻ്ററിൽ കടത്തിണ്ണയിൽ കിടക്കുന്ന എഴുത്തിയഞ്ച് പ്രായമുള്ള വൃദ്ധനായ രോഗി ജനമൈത്രി പോലീസ് നൽകിയ പൊതിച്ചോറ് നിധിപോലെയായി.ഞായറാഴ്ച ഉച്ചയോടെ പട്രോളിങ് ഡ്യൂട്ടിക്കിടയിലാണ് പ്രമേഹരോഗത്താൽ കൈകാലുകളിലെ വിരലുകൾ അറ്റുപോയ രോഗിയായ വൃദ്ധനെ കണ്ടത്.എസ്.ഐ അനിൽ മാത്യൂ  കാര്യങ്ങൾ അന്വേഷിച്ചപ്പോൾ കടകൾ മുടക്കമായതിനാൽ ഉച്ചക്ക് വിശപ്പകറ്റാൻ ഭക്ഷണമൊന്നും ഇല്ലെന്നറിഞ്ഞത്.ആരോടും പരിഭവവുമില്ലാത്തെ ഇരിക്കുന്ന വൃദ്ധന് പോലീസ് മെസ്സിൽ നിന്ന് എസ്.ഐയുടെ നേതൃത്യത്തിൽ ബീറ്റ് ഓഫീസർമാരായ രതീഷ് , ശ്രീകുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് ,സി .പി.ഒ അഷറഫ്  എന്നിവർ ചേർന്ന് ഉച്ചഭക്ഷണവും ചൂട് വെള്ളവും എത്തിച്ച് നൽകി.ജോലി തിരക്കുകൾക്കിടയിലും മര തറയിൽ ഇരുന്ന് പോലീസ് ഓഫീസർമാർക്ക് വൃദ്ധൻ നന്ദി പറഞ്ഞു.1971 ൽ മദ്രാസിലെ അടയാറിൽ നിന്ന്  അബദുൾ ഹക്കീം ചാലിശ്ശേരിയിലെത്തിയത് മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടു.49 വർഷമായി ജങ്ങ്ഷനിലെ സ്വകാര്യ കെട്ടിടത്തിൽ രാത്രിയിലെ വിശ്രമം.യാത്രക്കാരുടേയും ,നാട്ടുകാരുടേയും സഹായ കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്.ആഴ്ചയിൽ ചാലിശ്ശേരി അങ്ങാടി , പെരിങ്ങോട് , മദപ്പുള്ളി  തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലെത്തും.കാലങ്ങളായി നിത്യ സന്ദർശകനായ ഹക്കീം ഒരോ വീടുകളിലെയും ക്ഷേമം അന്വേഷിച്ചാണ് മടങ്ങുക.കൂടെ ഇത്രയും കാലം സഹായത്തിനുണ്ടായിരുന്ന സ്ത്രീ രോഗബാധിതയായി സ്വദേശമായ ഡിണ്ടിക്കലേക്ക് പോയതോടെ അബദുൾ ഹക്കിം ഒറ്റക്കായി.അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി എവിടേക്കും പോകുന്നില്ല. ഉദാരമതികളുടെ സഹായമാണ് ഏക ആശ്രയം.രോഗികൾക്കുള്ള പെൻഷൻ ലഭിക്കാറുണ്ടെങ്കിലും ആധാറുമായി ബന്ധിപ്പിക്കുന്നതിലെ വിരലടയാളത്തിൻ്റെ അപകതായാൽ പെൻഷനും ലഭിക്കാത്തവസ്ഥയിലാണ്.സുമനസ്സുകളുടെ സഹായത്താൽ  ചെറിയ കൂരയിലെങ്കിലും തലചായ്ക്കിനിടം വേണമെന്നാണ് ആഗ്രഹം.വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നത് പോലെ വിലപ്പെട്ട പുണ്യ പ്രവൃത്തി യില്ലെന്ന് കാണിക്കുകയാണ് ചാലിശ്ശേരി ജനമൈത്രി പോലീസ്.