29 March 2024 Friday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ 91 - 92 ബാച്ച് ഓർമ്മച്ചെപ്പ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ

91 - 92 ബാച്ച് ഓർമ്മച്ചെപ്പ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 91 - 92 എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥി വാട്സപ്പ് കൂട്ടായ്മ  ഓർമ്മച്ചെപ്പ്  സ്കൂളിൽ  ഒത്തുകൂടിയത് നവ്യാനുഭവമായി.ഇരുപത്തൊൻമ്പത് വർഷങ്ങൾക്കു ശേഷം നടന്ന ഒത്ത് ചേരൽ  ക്ലാസ്സ് മുറികളിലെ പഴയ കാല  ഓർമ്മകളിലേക്കുള്ള യാത്രയായി.ആദ്യകാലത്തെ  വിദ്യാർത്ഥികൾ പലരും പരസ്പരം   സ്നേഹവും ,സൗഹൃദവും , പരിചയപ്പടലും നടത്തി.ആദ്യകാല സ്കൂളിനെ അപേക്ഷിച്ച് നിലവിലെ സ്കൂൾ വികസനം വിദ്യാർത്ഥികൾക്ക് ആഹ്ലാദമായി.പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ്.ദേവിക ഉദ്ഘാടനം ചെയതു.കഴിഞ്ഞ നാളിൽ കമ്പ്യൂട്ടർലാബിലേക്ക് പന്ത്രണ്ട് ഫാനുകൾ നൽകിയ ഓർമ്മച്ചെപ്പ് കൂട്ടായ്മയുടെ പ്രവൃത്തനം ഏറെ മാതൃകയായിരുന്നതായി എച്ച്.എം.പറഞ്ഞു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.സംഗമത്തിൽ  കെ.കെ മോഹനൻ അദ്ധ്യക്ഷനായി.കൂട്ടായമ സ്കൂൾ പ്രധാനദ്ധ്യാപികയെ മെമ്മേൻ്റോ നൽകി ആദരിച്ചു.പി ടി എ പ്രസിഡൻ്റ് പി.കെ.കിഷോർ ,പി.ബി അലി ,മുംതാസ് ,അനൂപ്കുമാർ , ഷാഹുൽഹമീദ് , കുഞ്ഞുമുഹമ്മദ് ,സദാനന്ദൻ , എന്നിവർ സംസാരിച്ചു.