24 January 2021 Sunday

ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിലേക്ക് ഓർമ്മച്ചെപ്പ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഫാനുകൾ നൽകി മാതൃകയായി.

ckmnews

ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓർമ്മച്ചെപ്പ്  സ്കൂൾ കംപ്യൂട്ടർ ലാബിലേക്ക് പന്ത്രണ്ടോളം സിലിംഗ് ഫാനുകൾ നൽകി .എസ്.എസ്.എൽ.സി 91 - 92 ബാച്ചിലെ  ലെ പൂർവ്വ വിദ്യാർത്ഥി കളുടെ ഓർച്ചെപ്പ് എന്ന കൂട്ടായമയാണ് ഹൈസ്കൂൾ  ലാബിലേക്ക് ആവശ്യമായ ഫാനുകൾ സൗജന്യമായി നൽകി സ്കൂളിനും നാടിനും മാതൃകയായത്.ശനിയാഴ്ച രാവിലെ  സ്കൂളിൽ നടന്ന ചടങ്ങിൽ ഫാനുകൾ  പ്രധാനദ്ധ്യാപിക   ടി .എസ് ദേവിക , പി ടി എ പ്രസിഡന്റ്‌ പി.കെ കിഷോർ  എന്നിവർ ഏറ്റുവാങ്ങി.


ഓർമ്മച്ചെപ്പ് ഭാരവാഹികളായ  മോഹനൻ കടവരാത്ത് , ഷാഹുൽ ഹമീദ് , അച്ചുതൻ , ഷൗക്കത്തലി  എന്നിവർ നേതൃത്വം നൽകി. 2021 മാർച്ച് ഏഴിന് സ്കൂളിൽ  ഓർമ്മച്ചെപ്പ്  സംഗമം നടത്തുമെന്ന്  ഭാരവാഹികൾ അറിയിച്ചു.

ckmnews