01 May 2024 Wednesday

കപ്പൂർ പഞ്ചായത്ത് കുടുബശ്രീയും,കൃഷി ഭവനും സംയുക്തമായി കപ്പൂർ പഞ്ചായത്തിൽ ആഴ്ച ചന്ത ആരംഭിച്ചു

ckmnews

കപ്പൂർ പഞ്ചായത്ത് കുടുബശ്രീയും,കൃഷി ഭവനും സംയുക്തമായി  കപ്പൂർ പഞ്ചായത്തിൽ

ആഴ്ച ചന്ത ആരംഭിച്ചു


ചങ്ങരംകുളം:കപ്പൂർ പഞ്ചായത്ത് കുടുബശ്രീയും,കൃഷി ഭവനും സംയുക്തമായി  കപ്പൂർ പഞ്ചായത്തിൽ

ആഴ്ച ചന്ത ആരംഭിച്ചു.വിവിധ കുടുബശ്രീ സംരംഭകരുടെ സഹായത്തോടെ   മൺപാത്രങ്ങൾ , മുള ഉത്പനങ്ങൾ,വീട്ടിലുണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ,വിവിധ തരം ചെടികൾ വളർത്ത് മുഗങ്ങൾ ,പച്ചക്കറികൾ തുടങ്ങിയ വയാണ് ഉള്ളത് എല്ലാം ആഴചകളിലും ആഴ്ച ചന്ത ഉണ്ടാവും ആഴ്ച ചന്തയുടെ ഉദ്ഘാടനം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആമിനി കുട്ടി അദ്ധ്യക്ഷയായി പഞ്ചായത്ത് ജനപ്രതിനിധികളായ പി ശിവൻ ഹൈദർ അലി , സുചിത വി യു , സൽമ ടീച്ചർ , മുംതാസ്   കെ ടി അബ്ദുള്ളകുട്ടി  സി ഡി എസ് ചെയർ പേഴ്സൺ  ശോഭന കൃഷി  അസിസ്റ്റന്റ് സജിത, റജില , ജയ കർഷകരായ നാരായണൻ , വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു കൃഷി ഓഫീസർ സഹന സ്വാഗതം പറഞ്ഞു കുടിബശ്രീ സി ഡി എസ് അംഗം നിഷ നന്ദി പറഞ്ഞു