26 April 2024 Friday

വനിതദിനം:ചാലിശേരി ജി എച്ച് എസ് എസ് സെമിനാർ നടത്തി

ckmnews


വനിതദിനം:ചാലിശേരി ജി എച്ച് എസ് എസ്

സെമിനാർ നടത്തി


ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വനിതാ ദിനത്തിനോടനുബന്ധിച്ച് ലിംഗ സമത്വവും സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ സെമിനാർ നടത്തി.സെമിനാർ  പ്രിൻസിപ്പൽ ഡോ കെ മുരുഗദോസ്  ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായചാലിശ്ശേരി എസ് ബി ഐ ചീഫ് മാനേജർ  ശ്രീലത. കെ.

ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തിൽ സെമിനാർ നടത്തി.സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതിൻ്റെ ആവശ്യകത , ഉന്നത വിദ്യാഭ്യാസം നേടുമ്പോൾ കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , സോഷ്യൽ മീഡിയയുടെ ആരോഗ്യകരമായ ഉപയോഗം എന്നിവയെക്കുറിച്ച്  ചീഫ്  മാനേജർ  കുട്ടികളോട് സംവാദിച്ചു.ചടങ്ങിൽ കൂറ്റനാട് വെച്ച്  പെൺകുട്ടികൾക്കായി സംഘടിപ്പിച്ച എയിറോബിക്സ്  ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കിയ   വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജീവ് കുമാർ , അദ്ധ്യാപിക ഉഷ എന്നിവർ സംസാരിച്ചു.