08 May 2024 Wednesday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ അനുസ്മരണ സമ്മേളനം നടത്തി

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ

അനുസ്മരണ സമ്മേളനം നടത്തി


ചാലിശ്ശേരി : സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ  വിശുദ്ധ ദൈവമാതാവിന്റെ  എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ഞായറാഴ്ച അനുസ്മരണ സമ്മേളനം നടത്തി.ഞായറാഴ്ച രാവിലെ മാത്യൂസ് മോർ തീമോത്തിയോസ്  മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു.തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു.പള്ളി സ്ഥാപിച്ച പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവ ,മലങ്കരയുടെ പ്രകാശഗോപുരം ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവ, ഇടവക വികാരിമാരായിരുന്ന ദിവംഗതരായ ഫാ. എ .എം. ജോബ് , ഫാ. ജെയിംസ് ഡേവീഡ് എന്നി  വൈദീകരെ  അനുസ്മരിച്ചു.പരിശുദ്ധന്മാരായ ബാവമാരെ  ഓർക്കുന്നത് അനുഗ്രഹ ത്തിന് കാരണമാകുമെന്ന് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണത്തിൽ  പറഞ്ഞു അവർ ജീവിച്ച വിശ്വാസത്തിലും അവ ജീവിച്ച വിശുദ്ധിയിലും നാം ജീവിക്കണം എന്നതാണ് പിതാക്കന്മാർ  നമ്മെ പഠിപ്പിച്ചതെന്ന് തിരുമേനി അനുസ്മരിച്ചു.എം.ബി. ബി.എസ് നേടിയ ഡോ. ക്രിസ്റ്റിൻ . കെ. ജെയിംസ്  , അദ്ധ്യാപക പ്രതിഭ പുരസ്കാരം നേടിയ തോംസൺ. കെ . വർഗ്ഗീസ്  , വൈദീക സെമ്മിനാരിയിലേക്ക്  പ്രവേശനം നേടിയ ജോൺ.എസ്. കൊള്ളന്നൂർ എന്നിവരെ അനുമോദിച്ചു.എം ജെ. എസ്. എസ്. എ വാർഷിക പരീക്ഷയിൽ ജെ.എസ്.എസ്. എൽ.സി , പ്ലസ്ടു വിജയികൾക്കുള്ള  സർട്ടിഫിക്കറ്റുകൾ മെത്രാപ്പോലീത്ത വിതരണം നടത്തി. സ്ളീബാ വണക്കത്തിനു ശേഷം സ്നേഹവിരുന്നും ഉണ്ടായി.ചടങ്ങിൽ വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ അദ്ധ്യക്ഷനായി. ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുക്കുട്ടി ,സഭാമാനേജിംഗ് കമ്മിറ്റിയംഗം കെ.എ. ഏലിയാസ് , ഭദ്രാസന കൗൺസിലംഗം സി.യു. രാജൻ , ജോസഫ് ചാലിശേരി , തമ്പി കൊള്ളന്നൂർ , സി.വി. ഷാബു എന്നിവർ സംസാരിച്ചു.വ്യാഴാഴ്ച സന്ധ്യാ പ്രാർത്ഥനക്കുശേഷം മലങ്കരയിലെ പ്രസിദ്ധമായ എട്ടുനോമ്പ് റാസയും  ദൈവമാതാവിന്റെ  വിശുദ്ധ സൂനോറോ വണക്കവും അത്താഴ സദ്യയും ഉണ്ടാകും.എട്ടാം തിയ്യതി പെരുന്നാൾ കുർബ്ബാന , പ്രദക്ഷിണം , നേർച്ച സദ്യയോടെ പെരുന്നാൾ സമാപിക്കുo