19 April 2024 Friday

പ്രസിദ്ധമായ ചാലിശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ചൊവ്വാഴ്ച ആഘോഷിക്കും

ckmnews

ചാലിശ്ശേരി :പ്രസിദ്ധമായ ചാലിശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ചൊവ്വാഴ്ച ആഘോഷിക്കും. പൂരത്തിന് മുന്നോടിയായി വെള്ളിയാഴ്ച പൂരത്തിന് കൊടിയേറി പന്ത്രണ്ടാം കൂത്തിനോടാണ് പൂരാഘോഷം നടത്തുന്നത്.ചൊവ്വാഴ്ച വിശേഷാൽ പൂജകൾ നടക്കും. ഉച്ചക്ക് ദേവസ്വം പൂരം എഴുന്നെള്ളിക്കും.ഗജവീരൻ ഗുരുവായൂർ ഇന്ദ്രൻസ് ദേവിയുടെ തിടമ്പേറ്റും.വൈകീട്ട് അഞ്ചിന് മൂന്ന് ജില്ലകളിൽ നിന്നായി  കേരളത്തിൽ പേരുകേട്ട  ഗജവീരന്മാരുടെ അകമ്പടിയോടെ  33 ദേശങ്ങളിൽ നിന്നും ആനപൂരങ്ങളും , 20 ഓളം പ്രാദേശീക വരവുകളും ഉൽസവത്തിൽ പങ്കെടുക്കും.  പൂരം തലേന്ന് തിങ്കളാഴ്ചവൈകീട്ട് അഞ്ചുമുതൽ   പ്രസിദ്ധമായ പൂര വാണിഭ്യം ആരംഭിക്കും. പ്രാദേശീക ആഘോഷ കമ്മിറ്റികളെല്ലാം  പൂരത്തിനുള്ള അവസാന   ഒരുക്കത്തിലാണ് കമാനങ്ങളും , വൈദ്യുതി ദീപലാങ്കരങ്ങളും ഒരുക്കി പൂരത്തിന് വരവേൽക്കും.