08 May 2024 Wednesday

സഹയാത്ര ഭിന്നശേഷിദിനാചരണം സംഘടിപ്പിച്ചു

ckmnews


കൂറ്റനാട് : ഭിന്നശേഷിക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള സംഘടനയായ സഹയാത്ര ഭിന്നശേഷിദിനാചരണം സംഘടിപ്പിച്ചു. ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വാസുണ്ണി പട്ടാഴി ഉദ്ഘാടനംചെയ്തു. ഡേ കെയർ അംഗം ഇന്ദിര മുതുതല അധ്യക്ഷയായി. കൊപ്പം അഭയം കൃഷ്ണൻ മുഖ്യാതിഥിയായി.‌


ഭിന്നശേഷിക്കാരുടെ കലാകായികമേളയിൽ സമ്മാനം ലഭിച്ച, ഡേ കെയർ അംഗങ്ങളായ അശ്വിൻ, വിജീഷ്, ജയ, ഹാരിസ് എന്നിവരെ അനുമോദിച്ചു.ചാലിശ്ശേരി ഗവ. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം സഹൃദയ ക്ലബ്ബ് കലാവിരുന്നൊരുക്കി. പട്ടാമ്പി ലിമന്റ് കോളേജ് വിദ്യാർഥികൾ ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു ശേഖരിച്ച ഫണ്ട് സഹയാത്ര പ്രസിഡന്റ് വി.വി. ബാലകൃഷ്ണൻ, ഭരണസമിതിയംഗം അഡ്വ. വിദ്യാധരൻ എന്നിവർ ഏറ്റുവാങ്ങി. ഡേ കെയർ അംഗങ്ങളായ സുജാത, പ്രേമ, ഗീത, സന്ധ്യ, ഷാജി തുടങ്ങിയവർ സംസാരിച്ചു.