20 April 2024 Saturday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് മുന്നോടിയായി ഒരുക്ക ധ്യാനം നടത്തി

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് മുന്നോടിയായി ഒരുക്ക ധ്യാനം നടത്തി


ചങ്ങരംകുളം :ചാലിശ്ശേരി സെന്‍റ് പീറ്റേഴ്സ് ആന്റ്  സെന്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളിയിൽ  വിശുദ്ധ  ദൈവമാതാവിന്റെ എട്ടുനോമ്പു പെരുന്നാളിനോട് മുന്നോടിയായി  ഒരുക്ക ധ്യാനം നടത്തി.അത്താണി പള്ളി വികാരി ഫാ. യെൽദോസ് ചിറക്കുഴിയിൽ ഒരുക്കധ്യാനം നയിച്ചു.ഇടവക വികാരി ഫാ.റെജികൂഴിക്കാട്ടിൽ , വന്ദ്യ ജെക്കബ് ചാലിശേരി കോർ- എപ്പിസ്കോപ്പ , ഫാ. ബിൻസൻ ബാബു എന്നിവർ സംസാരിച്ചു. സ്നേഹ വിരുന്നും ഉണ്ടായി.സെപ്തംബർ ഒന്ന് മുതൽ എട്ടു വരെയുള്ള ദിവസങ്ങളിലായി മാതാവിന്റെ എട്ടുനോമ്പ് പെരുന്നാൾ നടക്കുക . എല്ലാ ദിവസവും വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, വൈകീട്ട് സന്ധ്യാ പ്രാർത്ഥനക്കു ശേഷം സുവിശേഷ യോഗം , അനുസ്മരണ സമ്മേളനം , ഏഴാം തിയ്യതി എട്ടുനോമ്പ് റാസ ,സൂനോറോ വണക്കം ,  എട്ടിന് പെരുന്നാൾ കുർബ്ബാന , നേർച്ചസദ്യ എന്നിവ ഉണ്ടാകും.പരിപാടികൾക്ക് വികാരി ഫാ.റെജികൂഴിക്കാട്ടിൽ ,ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിങ് കമ്മറ്റി നേതൃത്വം നൽകി