23 April 2024 Tuesday

ചാലിശ്ശേരി എസ്.സി.യു.പി സ്കൂൾ വാർഷികവും പഠനോൽസവവും സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം : ചാലിശ്ശേരി  സിറിയൻ ക്രിസ്ത്യൻ അപ്പർ പ്രൈമറി സ്കൂളിന്റെ  112-മത് വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും പഠനോൽസവും സംയുക്തമായി നടത്തി.വാർഷികാഘോഷം  പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു.പള്ളി വികാരി ഫാ.ഗീവർഗ്ഗീസ് ചെമ്മണ്ണൂർ അധ്യക്ഷനായി.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനിവിനു , ഫാ. മൈക്കിൾ ഗീവർഗ്ഗീസ് സമ്മാനങ്ങൾ വിതരണം ചെയ്തു .വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികളെ തൃത്താല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.വി.സിദ്ദിഖ് ആദരിച്ചു.ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ വി.പി.ശ്രീജിത്ത്,സഭ ആത്മായ 

ട്രസ്റ്റി  ബിനോയ്

പി.മാത്യു,സഭാ സെക്രട്ടറി ഗീവർ മാണി,പി.ടി.എ.പ്രസിഡണ്ട് പ്രിയങ്ക, എം ഐ എസ് സി എജ്യൂക്കേഷൻ ബോർഡ് മെമ്പർ ടോം ജോർജ്, മുൻ അധ്യാപിക കെ.കെ.സോഫി, സ്കൂൾ ലീഡർ മുഹമ്മദ് ഫഹദ്,സ്റ്റാഫ് പ്രതിനിധി കെ.മുഹമ്മദ് സൽമാൻ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി  എന്നിവർ സംസാരിച്ചു.