28 March 2024 Thursday

ചാലിശ്ശേരിയിൽ യാക്കോബായ വിശ്വാസികൾ അഞ്ചാം ഞായറാഴ്ചയും പ്രതിഷേധം നടത്തി.

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി  ഇടവകാംഗങ്ങൾ നീതി നിഷേധത്തിനെതിരെ ഞായറാഴ്ച പ്രതിഷേധ മാർച്ച് നടത്തി.പുരാതനമായ യാക്കോബായ സഭയുടെ  പള്ളികൾ വ്യാജ പ്രമാണത്തിൻ്റെ പിൻബലത്തിൽ  മെത്രാൻ കക്ഷി വിഭാഗം ഇടവക വിശ്വാസികളെ പുറത്താക്കുന്ന നടപടിക്കെതിരെ  നിയമനിർമ്മാണം നടത്തുക എന്നാവശ്യപ്പെട്ട് കൊണ്ടാണ് അഞ്ചാം  ഞായറാഴ്ചയും മാതൃ ദേവാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.കഴിഞ്ഞ ആഗസ്റ്റ് 20 നാണ് മഹാ ഭൂരിപക്ഷം വരുന്ന 650 ഓളം  യാക്കോബായ കുടുംബകാംഗങ്ങളെ പുറത്താക്കി 15 ഓളം കുടുംബങ്ങൾക്കു വേണ്ടി വ്യാജപ്രമാണത്തിലൂടെ പള്ളി പിടിച്ചെടുത്തത്.ഫാ.ജെക്കബ് കക്കാട്ട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.  പ്ലക്കാർഡുകളേന്തി വിശ്വാസികൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. ട്രസ്റ്റി ജി ജോ  ജെക്കബ് , സെക്രട്ടറി കെ.സി.വർഗ്ഗീസ് എന്നിവർ സംസാരിച്ചു