19 April 2024 Friday

അജയൻ ചാലിശ്ശേരിയെ മാർവൽ ക്ലബ്ബ് ആദരിച്ചു

ckmnews

അജയൻ ചാലിശ്ശേരിയെ മാർവൽ ക്ലബ്ബ് 

ആദരിച്ചു


ചങ്ങരംകുളം: ചാലിശ്ശേരി മാർവ്വൽ ആർട്സ് ആൻ്റ്  സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മികച്ച ആർട്ട്‌ ഡയറക്ടർക്കുള്ള തമിഴ്നാട് അവാർഡ് കരസ്ഥമാക്കിയ പ്രശസ്ത കലാ സംവിധായകൻ  അജയൻ ചാലിശ്ശേരിയെ ആദരിച്ചു.കൂടാതെ എഫ്. സി. കേരള ഫുട്ബോൾ ടീമിൽ സെലക്ഷൻ നേടിയ സാഗർ  , ഷഹീർ  എന്നിവരെയും  ആദരിച്ചു.ചടങ്ങിൽ ക്ലബ്ബ്   പ്രസിഡന്റ്‌ അഹമ്മദുണ്ണി, സെക്രട്ടറി ബിജു കടവാരത്ത് , ട്രഷറർ. മണികണ്ഠൻ., സീനിയർ അംഗങ്ങളായ ഗോപി, ജനാർദ്ദനൻ, ജോസ് തുടങ്ങിയവർ സംസാരിച്ചു.