24 April 2024 Wednesday

ഗായകൻ നിയാസിനെ മുസ്ലിം ലീഗ് സ്നേഹാദരം നൽകി ആദരിച്ചു

ckmnews


ചാലിശ്ശേരി:ശാരീരികമായ പരിമിതികൾ ഒത്തിരി ഉണ്ടായിട്ടും തന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം മികച്ച ഗായകനായി ഉയർന്നുവന്ന് ഷാർജയിലെ ഇശൽ കീരാത്ത്' എന്ന പേരിൽ പ്രമുഖരായ കലാകാരന്മാർ ഏറെ സംഗമിച്ച സംഗീതനിശയിൽ മികച്ച പ്രകടനങ്ങളുമായി തിളങ്ങിയ നിയാസിനെ മുസ്ലിം ലീഗ് സ്നേഹാദരവ് നൽകി.ഇരു കാലിനും  ചലന ശേഷിയില്ലാത്ത നിയാസ് ഏറെ വെല്ലുവിളികളിലൂടെയാണ്  സംഗീത ലോകത്തേക്ക്  കടന്നു വരുന്നത്.കേരളത്തിന്റെ പല ഭാഗങ്ങളിലും  പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും  കടൽ കടന്നുള്ള പരിപാടി ഇതാദ്യമായാണ് സാധ്യമാകുന്നത്.തൃത്താല നിയോജകമണ്ഡലം മുസ്ലിം ലീഗ് അധ്യക്ഷൻ എസ്.എം.കെ തങ്ങൾ ഉപഹാരം സമർപ്പിച്ച വേദിയിൽ ശാഖാ പ്രസിഡണ്ട് ടി.ടി മുഹമ്മദ് അധ്യക്ഷനായിരുന്നു.ചാലിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ടി സുലൈമാൻ പൊന്നാട അണിയിച്ചു, പരിപാടിയിൽ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി  അക്ബർ ഫൈസൽ മാസ്റ്റർ,ഇസ്മയിൽ മാളിയേക്കൽ, ഷറഫുദ്ദീൻ പാലക്കൽ, ആലിക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു