23 April 2024 Tuesday

ഭക്തജന തിരക്കിൽ ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം

ckmnews

ഭക്തജന തിരക്കിൽ ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം


ചങ്ങരംകുളം:ശിവഭൂതഗണമായ ഖരനാൽ പ്രതിഷ്ഠിതമായതും,1800ൽ പരം വർഷത്തെ പഴക്കം കല്പിക്കപ്പെടുന്നതുമായ ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന്‌ വൻ തിരക്ക് അനുഭവപ്പെട്ടു.ക്ഷേത്രത്തിൽ രാവിലെ നാലു മണിക്ക് ക്ഷേത്ര നട തുറന്നതിനു ശേഷം ഗണപതിഹോമവും,തിലഹോമാവും, വിശേഷാൽ പൂജകളും ഉണ്ടായി.അഞ്ചുമണി മുതൽ, പരിപാവനമായ ഗംഗാസ്നാനത്തെ സ്മരിക്കും വിധം കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന കവുക്കോട് ജലാശയത്തിനും,വിശാലമായ ക്ഷേത്രക്കുളത്തിനും മദ്ധ്യത്തിലായി ക്ഷേത്രമൈതാനിയിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.ബലിതർപ്പണ ചടങ്ങുകൾ ക്ഷേത്രം ഊരാളന്മാരും,തന്ത്രിമുഖ്യരുമായ പാലക്കാട്ടിരി ശങ്കരൻ നമ്പൂതിരി,പാലക്കാട്ടിരി ജയൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടന്നു.ഹിന്ദു വിശ്വാസപ്രകാരം   വിശേഷദിനമായ കർക്കിടകവാവ് ദിനത്തിൽ ക്ഷേത്രത്തിൽ ആയിരത്തി എട്ട് കുടം ധാരയും നടന്നു.ഏകദേശം നാനൂറോളം ഭക്തജനങ്ങൾ ബലിതർപ്പണത്തിനായി  ക്ഷേത്രത്തിൽ എത്തിയിരുന്നു.ബലിതർപ്പണത്തി

നായി എത്തിയ ഭക്തജനങ്ങൾക്ക്‌ പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.