08 May 2024 Wednesday

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരം നേടിയ നിത്യയെ ആദരിച്ചു

ckmnews

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ  പുരസ്കാരം നേടിയ നിത്യയെ ആദരിച്ചു


മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം നേടിയ ചാലിശ്ശേരി സുരേഷ്, ഷീജ എന്നവരുടെ മകൾ നിത്യയെ വീട്ടിലെത്തി ആദരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രിയിൽ നിന്നും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് വിദ്യാർത്ഥി പ്രതിഭ പുരസ്കാരമായി നിത്യ സ്വീകരിച്ചത്. വാർഡ് മെമ്പർ ശിവാസിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്.


സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ കഴിഞ്ഞ അധ്യയന വർഷം പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനർക്കുള്ളതാണ് 'മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം'