20 May 2024 Monday

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

ckmnews

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് തീ പിടിച്ചത് പരിഭ്രാന്തി പരത്തി


ചങ്ങരംകുളം:ചിയ്യാനൂര്‍ പാടത്ത് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.ചിറകുളത്തിന് സമീപത്ത് വയലോരത്തെ പുല്‍ക്കാടുകള്‍ക്കാണ് ആദ്യം തീ പിടിച്ചത്.തീ വയലുകളിലേക്കും സമീപത്തെ തോടുകളിലേക്കും പടര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.ധാരാളം വീടുകളുള്ള പറമ്പുകളിലേക്കും തീ പടരാന്‍ തുടങ്ങിയതോടെ നാട്ടുകാന്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം അടിച്ചാണ് തീ അണച്ചത്.ഏറെ നേരം പ്രദേശത്ത് പുകപടലങ്ങള്‍ കൊണ്ട്നിറഞ്ഞിരുന്നു.നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ തീ കെടുത്താന്‍ കഴിഞ്ഞത്  കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.കഴിഞ്ഞ ദിവസം കാളാച്ചാല്‍ കോലോത്തുപാടത്തും സമാനമായ രീതിയില്‍ തീ പിടുത്തം ഉണ്ടായിരുന്നു.ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ സമയത്തിന്ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്