26 April 2024 Friday

കാരുണ്യത്തിൻ്റെ നന്മ മനസ്സുമായി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ.കുഞ്ഞുണ്ണിയുടെ ആദ്യ ഓണറ്റേറിയം സഹയാത്രക്ക്

ckmnews

കാരുണ്യത്തിൻ്റെ നന്മ മനസ്സുമായി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് 


പി.ആർ.കുഞ്ഞുണ്ണിയുടെ ആദ്യ ഓണറ്റേറിയം

സഹയാത്രക്ക്

  

ചങ്ങരംകുളം:ചാലിശ്ശേരി   സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി വാർഷികം  ഉദ്ഘാടന വേളയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി ജനപ്രതിനിധിയായ ശേഷം ലഭിച്ച ആദ്യ വേതനം  സ്വാന്തനം പ്രവൃത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന സഹയാത്ര  ചാരിറ്റബിളിന് നൽകി മാതൃകയായി.സ്നേഹവും ,കാരുണ്യവും ഹൃദയത്തിൽ ഒളിപ്പിച്ച്  വെയ്ക്കാ വാനുള്ളതല്ല  വാക്കിലും പ്രവൃത്തിയിലും കാണിച്ച് നൽകുകയാണ് ഗ്രാമത്തിൻ്റെ  ജനപ്രതിനിധിയായ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് .


ആദ്യ വേതനം സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി  പ്രസിഡൻ്റ് വി.വി.ബാലകൃഷ്ണൻ ഏറ്റുവാങ്ങി.

പഞ്ചായത്തംഗം  ഫാത്തിമത്ത് സിൽജ ,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.എം. പുഷ്പജ , സെക്രട്ടറി അഡ്വവിദ്യാധരൻ , ഗോപിനാഥ് പാലഞ്ചേരി എന്നിവർ സംസാരിച്ചു.