27 April 2024 Saturday

പട്ടാമ്പിയിൽ ട്രെയിൻ തട്ടി മുതുതല സ്വദേശിക്ക് ദാരുണാന്ത്യം

ckmnews

പട്ടാമ്പിയിൽ ട്രെയിൻ തട്ടി മുതുതല സ്വദേശിക്ക് ദാരുണാന്ത്യം


പട്ടാമ്പി : ട്രെയിൻ തട്ടി മുതുതല സ്വദേശിക്ക് ദാരുണാന്ത്യം. മുതുതല അഴകത്ത്ന ദാമോദരൻ മാസ്റ്റർ (68) ആണ് മരിച്ചത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെ സ്റ്റാർട്ടർ സിഗ്നലിനു സമീപമാണ് മൃതദേഹം ട്രെയിൻ തട്ടിയ നിലയിൽ കണ്ടത്.


ഞായറാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിൻ ഇടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പട്ടാമ്പി പോലീസ് നടപടികൾ സ്വീകരിച്ചു.