26 April 2024 Friday

മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി കക്കാട്ടിരി കൂറ്റനാട് സ്വദേശികൾ പിടിയിൽ

ckmnews

മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി കക്കാട്ടിരി കൂറ്റനാട് സ്വദേശികൾ പിടിയിൽ


ചാലിശ്ശേരി:മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി കൂറ്റനാട് സ്വദേശി ജംഷീർ (22 ) കക്കാട്ടിരി കോട്ടപ്പാടം സ്വദേശി  അബ്ദുസലീം  (30) എന്നിവരെ തൃത്താല എക്സൈസ് സംഘം പിടികൂടി.തൃത്താല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ നൗഫലും പാർട്ടിയും പട്രോളിംഗ് നടത്തി വരവേ, കൂനംമൂച്ചി പനക്കൽ പള്ളി ക്ക് സമീപം വെച്ച്, പട്ടിത്തറ വില്ലേജിൽ വട്ടെനാട് ദേശത്തു പുത്തൻ പുരയിൽ വീട്ടിൽ ഹുസൈൻ മകൻ ജംഷീർ( 22 )എന്നയാളെ മാരക മയക്കു മരുന്നായ എംഡിഎംഎ കൈവശം വെച്ച കുറ്റത്തിന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇയാളെകൂടുതൽ ചോദ്യം ചെയ്തതിൽ, ഇയാൾക്ക് എംഡിഎംഎ നൽകിയ പട്ടിത്തറ വില്ലേജിൽ,കക്കാട്ടിരി ദേശത്തു അരിപ്ര വീട്ടിൽ മുഹമ്മദ്‌ മകൻ അബ്ദുൾ സലീം (30)നെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രിവെ ന്റീവ് ഓഫീസർ (ഗ്രേഡ് )ജയദേവനുണ്ണിക്ക് പരിക്കൽക്കുകയും ചെയ്തു. പ്രതികളിൽ നിന്നായി0.848ഗ്രാം പിടിച്ചെടുത്തു.പ്രതികളെ പട്ടാമ്പി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എക്‌സൈസ് ഇൻസ്‌പെക്ടർ എൻനൗഫൽ നേതൃത്വം നൽകിയ റൈഡിൽ പ്രിവന്റീവ് ഓഫീസർ ഇ ജയരാജൻ,ജയദേവനുണ്ണി( P. O. Grade)സിവിൽ എക്‌സൈസ് ഓഫീസർ മാരായ പിഎസ്. മനോജ്‌,വിപി മഹേഷ്‌,വികെ ബിജു, വിനു ആർ, WCEO. അനിത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.