26 April 2024 Friday

മേലെ പട്ടാമ്പിയില്‍ ലോറിയുടെ അടിയിലേക്ക് എടുത്തുചാടി മധ്യവയസ്കന്‍ മരിച്ചു

ckmnews

പട്ടാമ്പി :  മേലെ പട്ടാമ്പിയില്‍ ലോറിയുടെ അടിയിലേക്ക് എടുത്തു ചാടി മധ്യവയസ്കന്‍ മരിച്ചു. കൊപ്പം പുലാശ്ശേരി സ്വദേശി സുകുമാരന്‍ ആണ് മരിച്ചത് . ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം.മേലെ പട്ടാമ്പിയില്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ലോറിയുടെ  പിൻവശത്തെ ടയറുകളിലേക്ക് ഇയാൾ സ്വയം എടുത്ത് ചാടുകയായിരുന്നു. മുന്നിലേക്ക് എടുത്ത ലോറിയുടെ പിൻവശത്തെ ടയറുകള്‍ ഇയാളുടെ ദേഹത്തുകൂടെ കയറി ഇറങ്ങി.മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.