19 April 2024 Friday

ചാലിശ്ശേരി സ്വദേശി ഉദയൻ്റെ ശിൽപ _ ചിത്ര നിർമ്മാണം ശ്രദ്ധേയമാകുന്നു.

ckmnews

ചാലിശ്ശേരി സ്വദേശി ഉദയൻ്റെ ശിൽപ _ ചിത്ര നിർമ്മാണം ശ്രദ്ധേയമാകുന്നു.


ചങ്ങരംകുളം:ചാലിശ്ശേരി പെരുമണ്ണൂർ കൂളത്ത് ഉദയൻ്റെ ശിൽപ നിർമ്മാണവും  ചിത്ര വരയും  ശ്രദ്ധേയമാകുന്നു.പഠിച്ച് നേടിയതാണ് എന്ന് കരുതിയാൽ തെറ്റി. ഇതെല്ലാം  ജന്മസിദ്ധിയിൽ നിന്ന് ലഭിച്ച  കഴിവുകളാണ്  ഈ 43 കാരനെ വ്യതസ്ഥനാക്കുന്നത്.ചെറുപ്രായത്തിൽ പെരുമണ്ണൂർ വേണാട് എൽ.പി സ്കൂൾ ,പെരിങ്ങോട് ഹൈസ്കൂൾ പഠനകാലയളവിലും നിരവധി മൽസരങ്ങളിൽ ഉദയൻ  ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.പറയ സമുദായത്തിൽ പ്പെട്ട ഉദയന് ജന്മസിദ്ധയിലൂടെ  പാരമ്പര്യമായി ലഭിച്ചതാണ് ഈ കഴിവുകൾ.ഭദ്രകാളിയുടെ രൗദ്രവേഷമായ ദേവി സങ്കലപമായ  കരിങ്കാളി കർമ്മങ്ങൾ ചെയ്യുന്ന മേഖലയിൽ പ്രസിദ്ധനാണ് യുവാവ് .  മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രോത്സവത്തിന് വർഷങ്ങളായി കരിങ്കാളി കർമ്മങ്ങൾ ചെയ്ത് വരുന്നുണ്ട്.കോവിഡ് വന്ന്  ക്ഷേത്ര ഉൽസവങ്ങൾ നിശ്ചലമായതോടെ ഉദയൻ ശിൽപ നിർമ്മാണ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തി.സമീപവാസികളിൽ നിന്നും സൃഹുത്തുക്കളിൽ നിന്നും  ഉദയൻ്റെ കഴിവുകളെ അറിഞ്ഞവരാണ്  വീടുകളിൽ അലങ്കാരത്തിനായി ചിത്രങ്ങൾ ഉണ്ടാക്കുന്നതിനായി ഉദയനെ തേടി എത്തുന്നത്.പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന മണൽ ,ഈർക്കിളി , മണ്ണ് , വിവധതരം ഇലകൾ  ,മുള  കൂടാതെ സിമൻ്റ് , പ്ലാസ്റ്റോ പാരീസ് എന്നിവ ഉപയോഗിച്ചുമാണ് യുവാവ് ശിൽപങ്ങൾ ഒരുക്കുന്നത്.പണിയായുധങ്ങളാക്കി മരകൊമ്പുകളും ,ഈർക്കിളികളുമാണ് ഉപയോഗിക്കുന്നത്.അയൽപക്കത്തെ  വീട്ടിലേക്കായി  ഇരുപത്തിനാല് ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അഞ്ച് കുതിരകൾ പായുന്ന ചിത്രവും , വിളയൂർ സ്വദേശിക്ക്  സിമൻ്റ് ഉപയോഗിച്ച് ഏഴടി ഉയരത്തിലുള്ള  വലിയ കുതിരയെ ഉണ്ടാക്കുന്ന നിർമ്മാണത്തിലാണ് ഇപ്പോൾ ഉദയനും കുടുംബവും  ബന്ധു രവീന്ദ്രനും കൂടെ സഹായത്തിനുണ്ട്.ഓടക്കുഴൽ , തബല , ചെണ്ടവാദ്യം , കവിതാലപനം , ഷോർട്ട് ഫിലിം  ,നാടകം എന്നി രംഗത്തും സജീവമാണ്.ചാലിശ്ശേരി നാലാം വാർഡ് പെരുമണ്ണൂർ കൂളത്ത് വീട്ടിൽ ചാത്തക്കുട്ടി - സരോജിനി ദമ്പതിമാരുടെ രണ്ട് മക്കളിൽ മൂത്തവനാണ് ഉദയൻ  ഭാര്യ സിന്ദു ,ഋഷികേശ് ,   ഹൃദ് ദേവ്  , ഹൃദിംഗ എന്നിവർ മക്കളാണ്. 

എത്തിച്ചേരാനാകാത്ത വിധം വിദൂരമല്ല ഒരു ലക്ഷ്യവും എന്ന വരച്ച് കാണിക്കുകയാണ് ചാലിശ്ശേരി കൂളത്ത്കുന്നിലെ  കലാകാരൻ കെ.സി ഉദയൻ.