25 April 2024 Thursday

ചാലിശ്ശേരി പടുതാക്കുളം ഉദ്ഘാടനം ചെയ്തു

ckmnews

ചാലിശ്ശേരിയിൽ

പടുതാകുളം ഉദ്ഘാടനം ചെയ്തു.


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെയും ഫിഷറീസ് വകുപ്പിൻ്റെയും നേതൃത്വത്തിൽ  സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി കുന്നത്തേരി  തുറക്കൽ മുഹമ്മദ് എന്ന കർഷകൻ നിർമ്മിച്ച 

പടുതാ കുളത്തിൻ്റെ ഉത്ഘാടനം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡണ്ട്  ആനി വിനു ഉദ്ഘാടനം ചെയ്തു.മൂന്ന് സെൻ്റ് സ്ഥലത്ത് 126000 രൂപ ചിലവ് ചെയ്ത് നിർമ്മിച്ച  കുളത്തിൽ   12500 ലിറ്റർ വെള്ളത്തിൽ 1200 വാള കുഞ്ഞുങ്ങളെ ആക്ടിംഗ് പ്രസിഡൻറ് പടുതാ  കുളത്തിൽ നിക്ഷേപിച്ചു. സുഭിക്ഷ കേരള പദ്ധതിയിൽ ഗ്രാമ പഞ്ചായത്ത് 49000 രൂപ സബ്സിഡിയായി   കർഷകന് ലഭിക്കും.ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ സജിതാ ഉണ്ണി ക്യഷണൻ അദ്ധ്യക്ഷനായി.

 മുൻ പ്രസിഡൻ്റ് അക്ബർ ഫൈസൽ , മെമ്പർമാരായ സുധീഷ് , സുനിത , തൃത്താല ഫിഷറീസ് വിഭാഗം കോർഡിനേറ്റർ ശശി , അസിസ്റ്റൻ്റ് ക്യഷി ഓഫിസർ  മനോജ് സി.പി., നിഷാദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു .