08 May 2024 Wednesday

പുതുവത്സരത്തിൻ്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് മുതൽ കർശന നിയന്ത്രണം പരിശോധനകൾ കർശനമാക്കും:ചാലിശ്ശേരി പോലീസ്

ckmnews

പുതുവത്സരത്തിൻ്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് മുതൽ കർശന നിയന്ത്രണം


പരിശോധനകൾ കർശനമാക്കും:ചാലിശ്ശേരി പോലീസ്


ചാലിശ്ശേരി:പുതുവത്സരത്തിൻ്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് മുതൽ കർശന നിയന്ത്രണം.പരിശോധനകൾ കർശനമാക്കുമെന്ന് ചാലിശ്ശേരി പോലീസ് അറിയിച്ചു.രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല.പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ആഘോഷങ്ങൾ അനുവദിക്കുന്നതല്ല.രാത്രി സമയങ്ങളിൽ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി ഡ്രഗ്സ് ഡിറ്റക്ഷൻ കിറ്റ്, ആൽക്കോമീറ്റർ എന്നിവ ഉപയോഗിച്ച് കർശനമായ പരിശോധനകൾ നടത്തും.ന്യൂ ഇയറുമായി ബന്ധപ്പെട്ട് പൊതുശല്ല്യം ഉണ്ടാക്കുന്ന രീതിയിൽ എന്തെങ്കിലും പ്രവർത്തികളുണ്ടായാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മേഖലയിൽ വാഹന പരിശോധനകൾ ഉൾപ്പെടെയുള്ളവ ശക്തമായി നടപ്പിലാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി