01 May 2024 Wednesday

സഹൃദയ വായനശാലയു ടെ ആയിരം വീടുകളിൽ ആയിരം വൃക്ഷങ്ങൾ പദ്ധതിക്ക് തുടക്കമായി

ckmnews

സഹൃദയ വായനശാലയു ടെ ആയിരം വീടുകളിൽ ആയിരം വൃക്ഷങ്ങൾ

പദ്ധതിക്ക് തുടക്കമായി


പരിസ്ഥിതി വാരചരണത്തിന്റെ ഭാഗമായി മതുപ്പുള്ളി പെരിങ്ങോട് സഹൃദയ വായനശാലാ  പ്രവർത്തകർ ആയിരം വൃക്ഷങ്ങൾ ആയിരം വീടുകളിൽ എന്ന സന്ദേശവുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യൽ, വൃക്ഷത്തെകൾ വിതരണം, പ്രഭാഷണം, പരിസ്ഥിതി പ്രവർത്തകരെ ആദരിക്കൽ, വിവിധ മത്സരങ്ങൾ, മഴ നടത്തം, പ്രതിഭകളെ കണ്ടെത്തൽ തുടങ്ങിയ വിവിധ പരിപാടികളാണ്   പ്രചരണത്തോടനുബന്ധിച്ച്  സംഘടിപ്പിച്ചിട്ടുള്ളത്.തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് സി. മൂസ അധ്യക്ഷനായി.ഡോ.ഇ.എൻ.ഉണ്ണികൃഷ്ണൻ , വാർഡ് മെമ്പർ കെ.വി.മൊയ്തു ണ്ണി, കലാമണ്ഡലം ചന്ദ്രൻ, മുൻ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. വാസുദേവൻ, നേതൃസമിതി കൺവീനർ പി.വി. കുട്ടി നാരായണൻ , പി.വൈ. മുഹമ്മദ് മനോജ്, രക്ഷാധികാരി എം.കെ.ബാവ, പി.വി. സുലൈമാൻ, എം.കെ. ഫസീന, കെ.ആർ. ശ്രീഷ്മ, എം.കെ. റസാഖ്, വി.വി.സലീം എന്നിവർ സംസാരിച്ചു.