09 May 2024 Thursday

ശ്രീപതി എഞ്ചിനീറിങ് കോളേജിൽ പതിനഞ്ചാം ബാച്ചിന്റെ ഒന്നാം വർഷ ക്ലാസ്സുകളുടെ ഉൽഘാടനം ഇ ശ്രീധരൻ നിർവഹിച്ചു

ckmnews


ശ്രീപതി എഞ്ചിനീറിങ് കോളേജിൽ പതിനഞ്ചാം ബാച്ചിന്റെ ഒന്നാം വർഷ ക്ലാസ്സുകളുടെ ഉൽഘാടനം പത്മവിഭൂഷൺ ഡോ ഇ ശ്രീധരൻ നിർവഹിച്ചു.പഠനത്തിലും തൊഴിൽ മേഖലയിലും വിജയം നേടുന്നതിന് ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയം,സമയനിഷ്ഠ, ആർജ്ജവം, തൊഴില്‍ നൈപുണ്യം, അച്ചടക്കം, ഗുരുഭക്തി, സ്വഭാവഗുണം, ആരോഗ്യം എന്നീ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉത്‌ബോധിപ്പിച്ചു.കോളേജിന്റെ വിവിധ മേഖലയിൽ ഉള്ള പ്രവർത്തനങ്ങളെ പറ്റി അധ്യാപകർ സംസാരിച്ചു.ശ്രീപതി ട്രസ്റ്റ്‌ സെക്രട്ടറി എം. വാസുദേവൻ അധ്യക്ഷൻ ആയ ചടങ്ങിൽ ഡയറക്ടർമാരായ കെ ബി ബ്രഹ്മദത്തൻ, ഡോ. കെ എൻ ത്രിവിക്രമൻ,പി സി ത്രിവിക്രമൻ, ഇ എം ബ്രഹ്മദത്തൻ,പ്രിൻസിപ്പാൾ ഡോ. എസ് പി സുബ്രമണ്യൻ, ഡോ. സാഗർ എം നാരായണൻ,വിവിധ വകുപ്പ് മേധാവികൾ, പി. ടി. എ. പ്രതിനിധി വി.മണികണ്ഠന്‍ വിദ്യാർത്ഥി പ്രതിനിധി മേധാ വാസുദേവൻ എന്നിവർ സംസാരിച്ചു.