08 May 2024 Wednesday

ജില്ലാ കേരളോത്സവം കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആവാസ് കോൽക്കളി സംഘം കുമരനെല്ലൂർ നേട്ടം അപ്പീലിലൂടെ' വിജയം തുടര്‍ച്ചയായി നാലാം തവണ

ckmnews

ജില്ലാ കേരളോത്സവം കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആവാസ് കോൽക്കളി സംഘം കുമരനെല്ലൂർ


നേട്ടം അപ്പീലിലൂടെ' വിജയം തുടര്‍ച്ചയായി നാലാം തവണ 


പാലക്കാട് വെച്ച് നടന്ന ജില്ലാ കേരളോത്സവം കോൽക്കളി മത്സരത്തിൽ അപ്പിലോടു കൂടി പോയി  ഒന്നാം സ്ഥാനം കരസ്ഥമാക്കി ആവാസ് കോൽക്കളി സംഘം കുമരനെല്ലൂർ.തൃത്താല ബ്ലോക്ക് കേരളോത്സവം ഒന്നാം സ്ഥാനം നേടിയ ടീമിന് തോൽപിച്ച് കൊണ്ട് ആയിരുന്നു വിജയം.ഇതോടുകൂടി ടീം ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുതുടർച്ചയായ നാലാം തവണയാണ് ടീം സംസ്ഥാന തല മത്സരത്തിലേക്ക് തിരഞെടുക്കപെടുന്നത്.കുമരനെല്ലൂരിൽ തിരിച്ച് എത്തിയ ടീം അംഗങ്ങളെ നാട്ടുകാർ ഗംഭീരമായി സ്വീകരിച്ചു.ട്രെയിനർ നഹാസ് വെള്ളാള്ളുർ മറ്റു ടീ അംഗങ്ങൾ:റസൽ,സഹദ്,ഷാമിൽ,സിനാൻ.പി.കെ,നിധിൻ സുന്ദർ,അനസ്,ശീസ് നമ്പ്രത്ത്,സിനാൻ.കെ.വി,അശർ അബു, സിനാൻ,ഫർഹാൻ