29 March 2024 Friday

പട്ടാമ്പി നേര്‍ച്ച ഇന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും

ckmnews

പട്ടാമ്പി നേര്‍ച്ച ഇന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും


പട്ടാമ്പി:107-ാമത് പട്ടാമ്പിനേർച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഞായറാഴ്ച(ഇന്ന്) ആഘോഷിക്കും.10 കമ്മിറ്റികൾക്ക് മാത്രമാണ് ആഘോഷങ്ങൾ നടത്താൻ അനുമതിയുള്ളൂ.നാൽപ്പതോളം ഉപ ആഘോഷക്കമ്മിറ്റികൾ പട്ടാമ്പി നേർച്ചയ്ക്ക് ഉണ്ടാവാറുണ്ട്. തിരക്ക് കൂടുമെന്നതിനാലാണ് ആഘോഷം ചുരുക്കി നടത്തുന്നത്. ഓരോ കമ്മിറ്റിക്കും ഒരാനയെ കൊണ്ടുവരാൻ മാത്രമേ അനുമതിയുള്ളൂ. പതിവ് ഘോഷയാത്രയും ഉണ്ടാവില്ല. വൈകീട്ട് നാലിന് യാറത്തിന് സമീപം കൊടിയേറ്റം നടക്കും.തുടർന്ന്, ഓരോ കമ്മിറ്റിക്കും യാറംവരെവന്ന് തിരിച്ചുപോകാം. മറ്റ് ആഘോഷപരിപാടികൾ എല്ലാം ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്ര നേർച്ചയാഘോഷക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.