11 May 2024 Saturday

മുൻ തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്ന കൊച്ചു സാറ അന്തരിച്ചു വിടപറഞ്ഞത് തൃത്താലയുടെ ജനകീയ ടീച്ചർ:തൃത്താലക്ക് തീരാ നഷ്ടം.

ckmnews

മുൻ തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയിരുന്ന കൊച്ചു സാറ അന്തരിച്ചു


വിടപറഞ്ഞത് തൃത്താലയുടെ ജനകീയ ടീച്ചർ:തൃത്താലക്ക് തീരാ നഷ്ടം.


ചങ്ങരംകുളം: പിലാക്കാട്ടിരി (കേദാരo ) സി.പി. കൊച്ചു സാറ ടീച്ചർ (86) അന്തരിച്ചു.ജനകീയ ടീച്ചറുടെ വിയോഗം തൃത്താലക്ക് തീരാ നഷ്ടമായി.വട്ടേനാട് ഗവ: ഹൈസ്കൂളിലെ അധ്യാപികയായിരുന്നു.ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ,തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം , പട്ടിത്തറ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.തൃത്താല മണ്ഡലത്തിലെ എല്ലാ പ്രദേശത്തുകാർക്കും  ടീച്ചറെ സുപരിചിതമായിരുന്നു.പൊതു രംഗത്തും സാധാരണക്കാരുടെ ഇടയിലും  ഏറെ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നതിനാൽ   കക്ഷി - രാഷ്ട്രീയ ഭേദമെന്യെ എല്ലാവരുടേയും ടീച്ചറായി മാറി. വേദികളിൽ   ടീച്ചറുടെ  സരസമായ ശൈലിയിലുള്ള പ്രസംഗം ഏവർക്കും ആവേശമായിരുന്നു. ഇടിമുഴക്കത്തിന്റെ  ശബ്ദമായിരുന്ന  വാക്കുകൾ ശ്രവിക്കുവാൻ ധാരാളം പേർ

യോഗങ്ങളിൽഎത്തുക പതിവായിരുന്നു.

മണ്ഡലത്തിലെ നിരവധി പേരുടെ ഗുരുനാഥയായ ടീച്ചർക്ക് മണ്ഡലത്തിൽ ശിഷ്യസമ്പത്ത് ഏറെയുണ്ട് . 

.സി.പി.ഐ.എം ,തൃത്താല ഏരിയയിലെ പ്രമുഖ നേതാവായിരുന്നു.ഭർത്താവ് പരേതൻ പി.സി.നാരായണക്കുറുപ്പ്. മക്കൾ മോഹൻ ദാസ് ,രേണുക മരുമക്കൾ ബീന, പരേതൻ സ്കറിയ, സംസ്കാരം ചൊവ്വാഴ്ച പകൽ 12 മണിക്ക് പുതുശ്ശേരി പുണ്യതീരം.