24 April 2024 Wednesday

കക്കാട്ടിരി സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

ckmnews

കക്കാട്ടിരി സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു


കക്കാട്ടിരി സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു.പട്ടിത്തറ കക്കാട്ടിരി സ്വദേശി തരത്തിപറമ്പിൽ റമീസ് (30) ആണ് അബുദാബിയിൽ വച്ചുണ്ടായ  അപകടത്തിൽ മരിച്ചത്. കാശാമുക്ക് കക്കാട്ടിരി റോഡിലാണ് റമീസിന്റെ വീട്. തരത്തിൽ പറമ്പിൽ (തബൂക്ക്) മാനു എന്നയാളുടെ മകനാണ് റമീസ്. ഈയടുത്താണ് റമീസിന്റെ വിവാഹം കഴിഞ്ഞത്. മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു