26 April 2024 Friday

തൃത്താലയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ്,എംഎസ് എഫ് പ്രവർത്തകര്‍ അറസ്റ്റില്‍

ckmnews

തൃത്താലയില്‍  വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ്,എംഎസ് എഫ് പ്രവർത്തകര്‍ അറസ്റ്റില്‍ 


വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ്,എം എസ് എഫ് പ്രവർത്തകരെ തൃത്താല പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.മേഴത്തൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തിനായാണ് മന്ത്രി തൃത്താലയിലെത്തിയത്.

പ്ലസ് വൺ സീറ്റ് വിഷയത്തിൽ സർക്കാർ മലബാറിനെ അവഗണിക്കുന്നതിനെതിരെയാണ് പ്രവർത്തകർ കരിങ്കൊടി കാണിക്കാനെത്തിയത്.