24 April 2024 Wednesday

ചാലിശ്ശേരി ഗ്രാമത്തിന് അഭിമാനമായി അറിവിൻ്റെ മണിമുത്ത് സിദ്ധാർത്ഥ്കൃഷ്ണ

ckmnews

ചാലിശ്ശേരി ഗ്രാമത്തിന് അഭിമാനമായി അറിവിൻ്റെ മണിമുത്ത് 

സിദ്ധാർത്ഥ്കൃഷ്ണ


ചങ്ങരംകുളം:വായനയിലൂടെ ലഭിക്കുന്ന അറിവിലൂടെ   സഞ്ചരിക്കുന്ന  ചാലിശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി സിദ്ധാർത്ഥ്കൃഷ്ണ ഗ്രാമത്തിന് അറിവിൻ്റെ മണിമുത്താക്കുന്നു.ഗൃഹപാഠങ്ങളിലൂടെ വിദ്യാർത്ഥി  നേടിയ ആഴമേറിയ മികവിന് കഴിഞ്ഞ മാസങ്ങളിൽ  നിരവധി പുരസ്കാരങ്ങളാണ് സിദ്ധാർത്ഥിന് തേടിയെത്തിയത്.നാല് റൗണ്ടുകളിലായി  ലോകത്തിലാകമാനമുള്ള മലയാളികൾ പങ്കെടുക്കുന്ന  അക്ഷരായാന വായനോത്സവത്തിൽ    ആദ്യ അഞ്ചു സ്ഥാനക്കാരിൽ സിദ്ധാർത്ഥ് കൃഷ്ണയും ഇടം നേടിയത് സ്കൂളിനും ഗ്രാമത്തിനും വലിയൊരംഗീകാരമായി.ഹിന്ദി ദിനത്തിനോടു നുബന്ധിച്ച് ഹിന്ദി അധ്യാപക് മഞ്ചിൻ്റെ നേതൃത്യത്തിൽ നടന്ന സാഹിത്യ ക്വിസ് മത്സരത്തിൽ ജില്ലയിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം , കേരള സംസ്ക്യത അദ്ധ്യാപകഫെഡറേഷൻ നടത്തിയ സുഭാഷിത വ്യാഖ്യാനത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ,എഴുപത്തിയഞ്ചാം  സ്വാതന്ത്രദിനത്തിനോടു നുബന്ധിച്ച് ജൂനിയർ റെഡ്ക്രോസ് സംഘടിപ്പിച്ച പ്രസംഗ മൽസരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാസ്ഥാനം ,ഒറ്റപ്പാലം പോസ്റ്റൽ ഡിവിഷൻ നടത്തിയ ആസാദിക അമൃത് മഹോൽസവത്തിൽ ഫിലാറ്റിലി ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം എന്നിവ നേടി.രണ്ടാ ക്ലാസ്സിൽ പഠിക്കുമ്പോഴാണ്  ജില്ലയിൽ നിന്ന് എൽ .പി വിഭാഗത്തിൽ ആദ്യ സമ്മാനം ലഭിച്ചത്.ദേശീയ ,സംസ്ഥാന , ജില്ലകളിൽ നിന്നായി ഇതിനകം ലഭിച്ച അംഗീകാരങ്ങൾ പതിനാലുകാരന് സ്വന്തമാണ്.കഴിഞ്ഞ വർഷം ദേശീയ ബാലശാസ്ത്ര പ്രതിഭയായി തെരഞ്ഞെടുത്തിരുന്നു.പെരുമണ്ണൂർ ചൈതന്യ വായനശാല അംഗമായ വിദ്യാർത്ഥി കണ്ട കാഴ്ചകളും കേട്ട കഥകളും മാതാപിതാക്കളോടും മുതിർന്നവരോടും ചോദിക്കുക പതിവാണ്.ചെറുപ്രായത്തിൽ തന്നെ ചൈതന്യ വായനശാലയുടെ ബാലവേദിയുമായി ബന്ധപ്പെട്ട് വായന മൽസരങ്ങളിലെല്ലാം താലൂക്ക് ,ജില്ല തലങ്ങളിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെയാണ്.ലൈബ്രറി കൗൺസിൽ പട്ടാമ്പി താലൂക്കിൽ രണ്ടാമത്തെ കമ്പ്യൂട്ടർ സേഷൻ ചെയ്യുന്ന വായനശാലയിലെ പതിനായിരത്തിലധികം പുസ്തകൾ കഴിഞ്ഞ ഫ്രെബുവരി മാസം മുതൽ ഓട്ടോമേഷൻ ചെയ്യുന്നതിൽ മുഖ്യപങ്കുവെച്ചത് ഈ മിടുക്കനാണ്.ദിനംപ്രതി മൂന്നിലധികം മലയാള പത്രങ്ങൾ മുടക്കം കൂടാതെ   വായിക്കും ,വീട്ടിലും ഒരുപാട് നല്ല പുസ്തകളുടെ ശേഖരണമുള്ള ലൈബ്രറിയും ഉണ്ട്.വായന കഴിഞ്ഞുള്ള സമയങ്ങളിൽ ജപ്പാനീസ് ,കൊറിയൻ ,ഹിന്ദി ,തെലുങ്ക് ,കന്നട ,തമിഴ് സിനിമകൾ കാണുകയാണ് ഏറെ ഇഷ്ടവിനോദം ,വലിയൊരു സ്റ്റാമ്പ് ശേഖരവും കൈവശം ഉണ്ട്.കോവിഡ് കാലത്തെ  പരിമിതിക്കുള്ളിൽ നിന്നാണ് മൽസരങ്ങളിൽ  തിളക്കമാർന്ന വിജയം നേടുന്നത്.കലാരംഗത്ത് തബലയിൽ സച്ചിൽ ബെൻ വെട്ടത്തിൻ്റേയും  ഓട്ടൻതുള്ളലിൽ കലാമണ്ഡലം നന്ദകുമാറിൻ്റേയും  , കഥകളിയിൽ ഡോ.പാഴൂർ ദാമോദരൻ നമ്പൂതിരിയുടെ ശിഷ്യണത്തിൽ 

അരങ്ങേറ്റം നടത്തി  സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്.മുത്തുവാരമ്പത്ത് നാരായണൻ നമ്പൂതിരിയുടെ കീഴിൽ അക്ഷരശ്ലോകം ഇപ്പോഴും അഭ്യസിക്കുന്നു.സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവികയുടെ നേതൃത്യത്തിൽ അധ്യാപകർ ചേർന്ന്  സിദ്ധാർത്ഥ് കൃഷണയെ  ആദരിച്ചു.പരുതൂർ എച്ച് എസ് എസ് അദ്ധ്യാപകൻ ജയരാജിൻ്റേയും തൃശൂർ ഗവ: മോഡൽ ഗേൾസ് വെക്കേഷൻ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രേഖയുടേയും മകനായ  സിദ്ധാർത്ഥ് ക്യഷ്ണ ചിന്തകൾ തകരാത്ത വഴിയിലേക്കാണ് യാത്ര ചെയ്യുന്നത്.