27 April 2024 Saturday

ചാലിശ്ശേരിയില്‍ കടകള്‍ കുത്തിത്തുറന്ന് മൊബൈലുകള്‍ അടക്കം ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ സംഭവം ചാലിശ്ശേരി പോലീസ് അന്യേഷണം തുടങ്ങി

ckmnews

ചാലിശ്ശേരിയില്‍ കടകള്‍ കുത്തിത്തുറന്ന്  മൊബൈലുകള്‍ അടക്കം ലക്ഷങ്ങളുടെ  കവര്‍ച്ച നടത്തിയ സംഭവം 


ചാലിശ്ശേരി പോലീസ് അന്യേഷണം തുടങ്ങി


ചാലിശ്ശേരി:ചാലിശ്ശേരിയിൽ ഷട്ടർ കുത്തിത്തുറന്ന് രണ്ടു കടകളിൽ മോഷണം നടന്ന സംഭവത്തില്‍ ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്യേഷണം ഊര്‍ജ്ജിതമാക്കി.ചാലിശ്ശേരി മെയിൻ റോഡ് എസ്ബിടി ബാങ്ക് സമീപത്തുള്ള മൊബൈൽ ഷോപ്പിലും, പെരിങ്ങോട് റോഡിലുള്ള ഇലക്ട്രിക് കടയിലുമാണ്  ഇന്നലെ രാത്രി മോഷണം നടന്നത്.രാവിലെ നടക്കാൻ ഇറങ്ങിയവരാണ്  ആദ്യം കടകൾ  കുത്തിത്തുറന്ന നിലയിൽ കണ്ടത്.ചാലിശ്ശേരി പടിഞ്ഞാറെമൂക്ക് സ്വദേശി അഖിലിന്റെ ഉടമസ്ഥതയിലുള്ള ബെസ്റ്റ് ഇലട്രിക്കൽ നിന്നും ഇലക്ട്രിക് സാമഗ്രികളും കേബിളുകളുമടക്കം  ഏകദേശം  ഒരു ലക്ഷം രൂപയുടെ  സാധനങ്ങൾ നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. കേബിൾ ബോക്സ് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം ഒഴിവാക്കിയ നിലയിൽ കാണപ്പെട്ടു.പെരുമണ്ണൂർ സ്വദേശി മുനീറിന്റെ മൊബൈൽ ഷോപ്പിൽ നിന്നും ഒരു ലക്ഷം രൂപയോളം വിലവരുന്ന 12 സ്മാർട്ട് ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്.കട ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാലിശ്ശേരി പോലീസ് അന്യേഷണം ആരംഭിച്ചു.പരിസരത്തെ സിസി ടി വി ക്യാമറകളും പരിശോധിച്ചുവരികയാണ്.മെയിൻ റോഡ് സെൻ്ററിലെ പ്രധാന കവലകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാരും ,വ്യാപാരികളും ആവശ്യപ്പെട്ടു.