20 April 2024 Saturday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ഇടവകദിനം നാളെ നടക്കും

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ ഇടവകദിനം നാളെ നടക്കും


ചാലിശ്ശേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി ഇടവക ദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.പതാക ഉയർത്തൽ ,ആദ്യഫലശേഖരം ലേലം വിളി എന്നിവ നടക്കും.ഉച്ചയ്ക്ക് 12ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് എം.ബി  രാജേഷ് ഉദ്ഘാടനം ചെയ്യും.ഇടവകയിൽ 80 വയസ്സ് കഴിഞ്ഞ അംഗങ്ങൾക്ക് ആദരവ്  ഉന്നത വിജയം നേടിയവർക്ക്  അനുമോദനം എന്നിവ നടക്കും.സമ്മേളനത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി  സന്ധ്യ ,തൃത്താല ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.ആർ .കുഞ്ഞുണ്ണി ,പഞ്ചായത്തംഗം ആനിവിനു ,ചാലിശേരി സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കെ.സതീഷ്കുമാർ മറ്റു വിശ്ഷിടാതിഥികളും പങ്കെടുക്കും.കുടുംബ യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികളും ,സ്നേഹവിരുന്നും ഉണ്ടാകും.പരിപാടികൾക്ക് വികാരി ഫാ. എൽദോസ്  ചിറകുഴിയിൽ, ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഭക്തസംഘടന ഭാരവാഹികളും നേതൃത്വം നൽകും