25 April 2024 Thursday

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന് അക്ഷയ കേരള പുരസ്കാരം

ckmnews

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന് 

അക്ഷയ കേരള പുരസ്കാരം


ചങ്ങരംകുളം :ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിന്  അക്ഷയ കേരളം പുരസ്കാരം.പഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അഞ്ചു വയസ്സിൽ താഴെ പ്രായമുള്ളവർക്ക് ക്ഷയരോഗം ബാധിച്ചില്ലെന്ന നേട്ടം കൈവരിച്ചതിനും ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതരമായ ക്ഷയരോഗം ഒരു വർഷകാലത്തിനിടയിൽ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന നേട്ടം കൈവരിച്ചതിനുമാണ് അക്ഷയകേരളം പുരസ്‌കാരം  ഗ്രാമ പഞ്ചായത്തിന് ലഭിച്ചത് .ചാലിശ്ശേരി സാമൂഹ്യകാരോഗ്യകേന്ദ്രം മെഡിക്കൽ സൂപ്രഡ് ഡോ:സുഷമ പുരസ്കാരം  പഞ്ചായത്ത് ആക്റ്റിംഗ്‌ പ്രസിഡന്റ്‌ ആനിവിനുവിന് നൽകി.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ്' കമ്മറ്റി ചെയർപേഴ്സൺ സജിത ഉണ്ണികൃഷ്ണൻ ,സെക്രട്ടറി സാവിത്രികുട്ടി  , അസി.സെക്രട്ടറി ശ്രീജിത്ത് , ഹെൽത്ത് സൂപ്പർവൈസർ മൊയ്തീൻകുട്ടി  ,പട്ടാമ്പി ടി.ബി എസ്.പി.എൽ.എസ്.ഓഫീസർ ഷാൻ എന്നിവർ സംസാരിച്ചു.