01 April 2023 Saturday

ശ്രീ വേങ്ങശ്ശേരി കാവ് പൂരം വർണ്ണാഭമായി സമാപിച്ചു

ckmnews

ശ്രീ വേങ്ങശ്ശേരി കാവ് പൂരം വർണ്ണാഭമായി സമാപിച്ചു


പടിഞ്ഞാറങ്ങാടി:കത്തിയെരിയുന്ന മീനച്ചൂടില്‍ വാദ്യഘോഷ, വേഷ വര്‍ണ്ണങ്ങളാല്‍ ശ്രീ വേങ്ങശ്ശേരി കാവ് പൂരം പൂത്തുലഞ്ഞു.പ്രഭാതത്തിലെ തന്ത്രിയുടെ പ്രത്യേക പൂജയ്ക്കൊപ്പം ഗുരുവായൂര്‍ ജ്യോതിദാസിന്‍റ അഷ്ടപദിയും, ഉച്ചയ്ക്ക് നാദസ്വരവും,  പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പും പാണ്ടി മേളവുമുണ്ടായി. 

ദീപാരാധനയ്ക്കു ശേഷം ആകാശത്ത് കരിമരുന്നാല്‍ വര്‍ണ്ണ പൂക്കളമൊരുങ്ങി. 

രാത്രി മട്ടനൂര്‍ ശങ്ങരന്‍ കുട്ടിമാരാരുടെ നേതൃത്ത്വത്തില്‍ തൃത്തായമ്പകയും നടന്നു.

പതിനഞ്ചോളം ഗജ വീരന്‍മാരുടെ എഴുന്നെള്ളിപ്പും, ഗാനമേളയും, തയ്യങ്ങളും കൂടിയായപ്പോള്‍ പൂരം പെയ്തിറങ്ങി.