20 April 2024 Saturday

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് യുഡിഎഫ് സ്വീകരണം നൽകി.

ckmnews

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് യുഡിഎഫ് സ്വീകരണം നൽകി.


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ബി റംലവീരാൻ കുട്ടിയെ യുഡിഎഫ് ചാലിശ്ശേരി കമ്മറ്റി സ്വീകരണം നൽകി.സ്വീകരണ യോഗം മുൻ ഡി.സി.സി പ്രസിഡൻറ് സി.വി.ബാലചന്ദ്രൻ ഉദ്ഘാനം ചെയ്തു.എം എൽ എ വി.ടി.ബൽറാം മുഖ്യ പ്രഭാഷണം നടത്തി.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എ. എം.ഷഫീക് അധ്യക്ഷനായി. ഗ്രാ മപഞ്ചായത്തിന്റെ പുതിയ അധ്യക്ഷ കേ. ബി.റംല വീരാൻകുട്ടി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ.സുനിൽകുമാർ, മുൻ വൈസ് പ്രസിഡന്റ് വി.കാർത്യായനി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. പി. കോയക്കുട്ടി, പ്രദീപ് ചെറുവശ്ശേരി, അലി കുന്നത്ത്, കേ. വി. രത്നം,പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. സി. കുഞ്ഞിപ്പ, സെക്രട്ടറി സലീം ചാലിശ്ശേരി, പ്രവാസി കോൺഗ്രസ് തൃത്താല മണ്ഡലം പ്രസിഡന്റ് ബാവ മാളിയേക്കൽ, സി.എം.പി, ജില്ലാ കമ്മറ്റി അംഗം. കേ. വി.ഹമീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി. സി. കുഞ്ഞിപ്പ സ്വാഗതം പറഞ്ഞു.