19 April 2024 Friday

ബിരുദ പഠനത്തിന് വിദ്യാർത്ഥിക്ക് മൊബൈൽ നൽകി ചാലിശ്ശേരി ജി.എച്ച്.എസ്.എസ് അദ്ധ്യാപകർ മാതൃകയായി

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു ഹ്യൂമാനീ റ്റീസിൽ  എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആര്യക്ക്  പ്ലസ് ടു അദ്ധ്യാപകർ ചേർന്ന് മൊബൈൽ സമ്മാനമായി നൽകിയത് മാതൃകയായി.ചാലിശ്ശേരി സ്കൂളിൽ നിന്ന്  എസ്.എസ്.എൽ.സിക്ക്  എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥി സ്കൂളിനും  അഭിമാനമായിരുന്നു.ബി.എ .എക്കോണമി ക്സിന് ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ  ഇല്ലാത്തിരുന്നതിൻ്റെ പ്രയാസം അറിഞ്ഞാണ് പ്രിൻസിപ്പാൾ ഗീതാ ജോസഫിൻ്റെ നേതൃത്വത്തിൽ  അദ്ധ്യാപകർ എല്ലാവരും ചേർന്ന് മൊബൈൽ ഫോൺ നൽകുവാൻ മുന്നോട്ട് വന്നത് .സ്കൂളിൽ വെച്ച്   ആര്യക്ക് മൊബൈൽ കൈമാറി  പ്ലസ് ടു വിഭാഗം എല്ലാ അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു