26 April 2024 Friday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിരമിക്കുന്ന അദ്ധ്യാപകർക്ക്

യാത്രയയപ്പ് നൽകി


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിരമിക്കുന്ന അദ്ധ്യാപകർക്ക് സ്കൂൾ സ്റ്റാഫും പിടിഎ യും ചേർന്ന്   യാത്രയയപ്പ് നൽകി.ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ഗീതാ ജോസഫ് , ബയോളജി അദ്ധ്യാപകൻ സി.ബി.പ്രദീപ് കുമാർ , ഗണിത അദ്ധ്യാപിക പി.ഐ ലിസി എന്നിവർക്കാണ്  സ്കൂളിൽ നിന്ന് യാത്രയയപ്പ് നൽകിയത്.ചാലിശ്ശേരി സ്കൂളിൻ്റെ കഴിഞ്ഞ കുറെ വർഷങ്ങളായി ഹൈസ്കൂൾ വിഭാഗത്തിലും , പ്ലസ് ടു വിഭാഗത്തിലും വളയിട്ട കൈകളിലാണ് സ്കൂൾ  മുന്നോട്ട് പോയിരുന്നത്.പ്രിൻസിപ്പിളായ ഗീതാ ജോസഫ് കഴിഞ്ഞ പതിനൊന്ന് വർഷത്തെ സേവനത്തിനു ശേഷം  സ്കൂളിൽ നിന്ന് വിരമിക്കുമ്പോൾ  ഗീതാ ടീച്ചറുടെ കാലഘട്ടം സ്കൂളിന്  മറക്കാനാകാത്ത തിളക്കമായിരുന്നു.ഹയർ സെക്കണ്ടറി വിഭാഗം ഇന്ന് കേരളത്തിൽ തന്നെ മികച്ച   വിദ്യാലയമാക്കിയതിൽ ഗീത ടീച്ചറുടെ നേതൃപാടവും ഏറെ ശ്രദ്ധേയമാണ്.യാത്രയയപ്പ് സമ്മേളനം സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ്. ദേവിക ഉദ്ഘാടനം ചെയ്തു .സ്കൂളിൻ്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും , പ0ന മികവിലും തോളോട് തോൾ ചേർന്നാണ് പ്രവർത്തിച്ചിരുന്നത്.ഗീതാ ടീച്ചർ  ബഹുമുഖ പ്രതിഭയും , സുഹൃത്ത് വഴികാട്ടിയും  ,ജേഷ്ഠ സഹോദരി കൂടിയാണെന്ന് എച്ച്.എം. പറഞ്ഞു.പ്രിൻസിപ്പാൾ ഗീതാ ജോസഫ് , പ്രദീപ് കുമാർ ,  ലിസി എന്നിവർക്ക് എച്ച്.എം ടി.എസ് ദേവികയും മറ്റു അദ്ധ്യാപകരും ഉപഹാരവും ,സ്വർണ്ണ നാണയവും  നൽകി.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എം.കെ ചന്ദ്രൻ അദ്ധ്യഷനായി.പി ടി എ പ്രസിഡൻ്റ് പി കെ കിഷോർ ,വൈസ് പ്രസിഡൻറ് ബാബു നാസർ  ,അധ്യാപകരായ ഗോപാലകൃഷണൻ എ.കെ ,ജിഷ പി ,പി.പത്മനാഭൻ , സുമ എവി  , പഞ്ചായത്തംഗം രജീഷ് കുമാർ  എന്നിവർ സംസാരിച്ചു.അദ്ധ്യാപകരുടെ യാത്ര മംഗള ഗാനലാപനം സദസ്സിന് വേറിട്ടയനുഭവമായി.വിരമിക്കുന്ന അദ്ധ്യാപകർ മറുപടി പ്രസംഗം നടത്തി.  ഏറ്റവും അധികം ജീവിതത്തെ സ്വാധീനിച്ചത് അമ്മയാണെന്ന് ഗീതാ ജോസഫ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.പ്രിൻസിപ്പാൾ ഇൻചാർജ് മൃദുല ആർ.ഡി സ്വാഗതവും , തോമസ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.