08 May 2024 Wednesday

അക്ബർ ആലിക്കരയുടെ 'ചിലയ്ക്കാത്ത പല്ലി ' കഥാസമാഹാരം പ്രകാശനം ചെയ്തു

ckmnews


ചാലിശ്ശേരി:പ്രശസ്ത എഴുത്തുകാരൻ അക്ബർ ആലിക്കരയുടെ'ചിലയ്ക്കാത്ത പല്ലി 'കഥാസമാഹാരം പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഡോക്ടർ പി. ഭാനുമതിക്ക്‌ ആദ്യ കോപ്പി നൽകി നൽകി പ്രകാശനം നിർവഹിച്ചു.


വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവർ ഒരേ കഥയെ വായിച്ചെടുക്കുന്നത്‌ വ്യത്യസ്ത രീതികളിലായിരിക്കുമെന്നും താൻ കഥ വായിക്കുന്നത്‌ ചലച്ചിത്രകാരന്റെ കണ്ണിലൂടെയാണെന്നും അക്ബർ ആലിക്കരയുടെ കഥകൾ നല്ല വായനാനുഭവം നൽകുന്നുണ്ടെന്നും പുസ്തകം പ്രകാശനം ചെയ്തു കൊണ്ട്‌ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ അഭിപ്രായപ്പെട്ടു.പ്രതാപൻ തായാട്ട്‌ , ഡോക്ടർ എം ടി. ശശി,ടികെ വാസു,പി ആർ കുഞ്ഞുണ്ണി,ഷഹന മുജീബ്‌,ധന്യ ഗുരുവായൂർ ,ഇന്ദ്രൻ മച്ചാട്‌ ,യു എസ്‌ ശ്രീശോഭ്‌ ജെബിൻ ജോസഫ്‌ ,വി എസ്‌ ശിവാസ്‌,മഹിത ഭാസ്കർ,ശാന്ത ടീച്ചർ,സുജേഷ്‌, സജീഷ്‌ പെരുമുടിശ്ശേരി ,പിജി ചന്ദ്രഹാസൻ , മുഹമ്മദ്‌ കുഞ്ഞി കൊടുവളപ്പ്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.റസാഖ് പെരുമ്പിലാവ്‌ സ്വഗതം പറഞ്ഞ ചടങ്ങിൽ നസീർ ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. ആകാശവാണി മഞ്ചേരി എഫ്‌ എം അവതാരക ജയ തെക്കൂട്ട്‌ വേദി നിയന്ത്രിച്ചു. അക്ബർ ആലിക്കര മറുപടിപ്രസംഗവും റഹ്മാൻ അക്കിക്കാവ്‌ നന്ദിയും പറഞ്ഞു.