ചാലിശേരി സർവ്വീസ് സഹകരണ ബാങ്ക് തണ്ണീർ പന്തലിൽ സംഭാരം വിതരണത്തിന് തുടക്കമായി

ചാലിശേരി സർവ്വീസ് സഹകരണ ബാങ്ക് തണ്ണീർ പന്തലിൽ സംഭാരം വിതരണത്തിന് തുടക്കമായി
ചാലിശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തണ്ണീർപ്പന്തലിൽ സംഭാര വിതരണത്തിന് തുടക്കമായി.സംസ്ഥാന മുഖ്യമന്ത്രിയുടെയും ,സഹകരണ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നതാണ് വിവിധ ഇടങ്ങളിൽ തണ്ണീർപന്തൽ ഒരുക്കിയിട്ടുള്ളത്.വേനൽചൂട് ശക്തമായതും , സൂര്യാഘാത സാധ്യതയും വർദ്ധിച്ച സാഹചര്യത്തിൽ ചാലിശേരി മെയിൻ റോഡ് പട്ടാമ്പി, കുന്നംകുളം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ബാങ്കിന്റെ തണ്ണീർക്കോട് ബ്രാഞ്ച് , എന്നിടങ്ങളിൽ കുടിവെള്ളം സജ്ജമാക്കി.ബാങ്ക് പരിസരത്തുള്ള തണ്ണീർ പന്തലിൽ വേനൽ കഴിയും വരെ നടത്തുന്ന സംഭാരം വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് വി.വി ബാലകൃഷ്ണൻ നിർവ്വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് വിജയകുമാരി ടീച്ചർ അദ്ധ്യ ക്ഷയായി.ഭരണസമിതി അംഗങ്ങളായ വി. കെ സുബ്രമണ്യൻ, സി.എ സുരേന്ദ്രൻ, സുധ, സ്മിത എന്നിവർ സംസാരിച്ചു.ബാങ്ക് സെക്രട്ടറി പുഷ്പാകരൻ സ്വാഗതവും അനീഷ് നന്ദിയും പ്രകാശിപ്പിച്ചു.